ഉരുൾപൊട്ടലിന്റെ ഭീകരത വരച്ചിട്ട് ‘നായകൻ പൃഥ്വി’; പ്രദർശനം ഒക്ടോബർ 18ന് | Nayakan Prithvi movie release
ഉരുൾപൊട്ടലിന്റെ ഭീകരത വരച്ചിട്ട് ‘നായകൻ പൃഥ്വി’; പ്രദർശനം ഒക്ടോബർ 18ന്
മനോരമ ലേഖിക
Published: September 29 , 2024 02:54 PM IST
1 minute Read
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നേർക്കാഴ്ചയുമായി ‘നായകൻ പൃഥ്വി’ പ്രദർശനത്തിനൊരുങ്ങുന്നു. പ്രസാദ്.ജി.എഡ്വേർഡ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈശാലി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വി ബി മാത്യു ചിത്രം നിർമിക്കുന്നു. വയനാട് ഉരുൾപൊട്ടലിന്റെ ഇരകളായവർക്കുള്ള ആദരമാണ് ‘നായകൻ പൃഥ്വി’യെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
ശ്രീകുമാർ.ആർ.നായർ ആണ് ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്. ഷൈജു, അഞ്ജലി.പി.കുമാർ, സുകന്യ ഹരിദാസ്, പ്രിയ ബാലൻ, ബിജു പൊഴിയൂർ, പിനീഷ്, പ്രണവ് മോഹൻ, രാകേഷ് കൊഞ്ചിറ, ഡോ.നിതിന്യ, മാസ്റ്റർ ആരോമൽ പുളിയനം പൗലോസ്, വിനോദ് വാഴച്ചാൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഒക്ടോബർ 18 ന് ചിത്രം പ്രദർശനത്തിനെത്തും.
English Summary:
Nayakan Prithvi movie release
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 7a622kqle4bg1kpe5keb3be6qb
Source link