KERALAM

പുതിയ തട്ടിപ്പ് രീതി വന്നിട്ടുണ്ട്, സൂക്ഷിക്കണം; ഒരിക്കലും ഈ ഓഫറിൽ വീഴരുത്

കോട്ടയം: വെർച്വൽ അറസ്റ്റ് ഭീഷണിപ്പെടുത്തി പണം തട്ടാൻ വീണ്ടും ശ്രമം. മുംബൈ വിമാനത്താവളത്തിൽ മകന്റെ സുഹൃത്ത് മയക്കുമരുന്നുമായി പിടിയിലായെന്ന് അറിയിച്ചാണ് തട്ടിപ്പ്. അതേസമയം ഓൺലൈൻ തട്ടിപ്പിനെതിരെ ജില്ലാ പൊലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


വിദേശത്തേക്ക് അയച്ച കൊറിയറിൽ ലഹരിമരുന്ന് കണ്ടെത്തിയെന്നും കേസിൽ നിന്ന് ഒഴിവാക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ട് വാട്സാപ്പിൽ വിഡിയോകോൾ വിളിച്ച് കുറവിലങ്ങാട് സ്വദേശിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചിരുന്നു. അന്ന് കസ്റ്റംസ് ഓഫിസർ ആണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു ഫോൺ കോൾ. പിന്നീട് പതിവുപോലെ യൂണിഫോം ധരിച്ചയാൾക്ക് കൈമാറി ഒന്നരക്കോടി രൂപ ചോദിച്ചെങ്കിലും പണം നൽകിയില്ല.

വീണ്ടും ഇരകളെ തേടി…


ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായവരെ തേടിയും തട്ടിപ്പുസംഘം. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ തുക തിരിച്ചുപിടിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പുതിയ തട്ടിപ്പ്. ഓൺലൈൻ വഴി പണം നഷ്ടമായ പലർക്കും അതു തിരിച്ചുപിടിച്ചു നൽകാമെന്നറിയിച്ചു സന്ദേശമെത്തുന്നുണ്ട്. ഈ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പുണ്ട്. നേരത്തെ ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘങ്ങളോ അവരുമായി ബന്ധമുള്ള സംഘങ്ങളോ ആണ് തട്ടിപ്പുമായി എത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

വീഴരുത് ചതിക്കുഴിയിൽ


വാട്സാപ് കോളിലൂടെയും സന്ദേശത്തിലൂടെയുമാണ് സംഘം ഇരകളെ ബന്ധപ്പെടുന്നത്. നഷ്ടമായ മുഴുവൻ തുകയും തിരിച്ചുപിടിച്ചു നൽകാമെന്നും രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കണമെന്നും ആവശ്യപ്പെടും. ആദ്യം ചെറിയ തുക ഫീസ് അടയ്ക്കുന്നതോടെ തട്ടിപ്പു നടത്തിയ തീയതിയും സാഹചര്യവുമെല്ലാം സംഘം വിശദീകരിച്ച് വിശ്വാസ്യത നേടും. പിന്നീട് കൂടുതൽ തുക ആവശ്യപ്പെടും. റിസർവ് ബാങ്ക് നിയോഗിച്ച ഏജൻസി, ഓൺലൈൻ ലീഗൽ സർവീസ് അതോറിട്ടി തുടങ്ങിയ പേരുകളിലാണ് തട്ടിപ്പുകാർ വിളിക്കുന്നത്‌.


ഇതുവരെ കേസുകൾ: 125


Source link

Related Articles

Back to top button