കാവലിന് ക്യാമറ മാത്രം, സുരക്ഷയിൽ പഴുതുകൾ

തിരുവനന്തപുരം:ലക്ഷങ്ങൾ നിറച്ചുവെച്ചിരിക്കുന്ന എ.ടി.എമ്മുകളിൽ കാവലിന് ക്യാമറ മാത്രം.കൊള്ളക്കാരെ മാടിവിളിക്കുന്ന എ.ടി.എമ്മുകൾ പൊലീസിന് തലവേദനയാകുന്നു.സംസ്ഥാനത്ത് എ.ടി.എം.കവർച്ചകൾ തടയാൻ ബാങ്കുകൾ കൂടുതൽ മുൻകരുതലെടുക്കണമെന്നാണ് പൊലീസ് നിർദ്ദേശം.
സി.സി.ടി.വി. ക്യാമറകളും എ.ഐ.അനുബന്ധ,കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച രണ്ടുതരത്തിലുള്ള ക്യാമറകളാണ് എ.ടി.എമ്മുകൾ സംരക്ഷിക്കുന്നത്. എ.ടി.എമ്മിലെ പണത്തിനും കാർഡുപയോഗിച്ച് പണം എടുക്കാനെത്തുന്നവർക്കും സുരക്ഷയൊരുക്കുന്നത് ഈ ക്യാമറകളാണ്. സി.സി.ടി.വി.ക്യാമറകൾ ബാങ്കിന്റെ ബ്രാഞ്ചുകളുമായും എ.ഐ.ക്യാമറകൾ ബാങ്കിന്റെ കൺട്രോൾ റൂമുമായുമാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
എ.ടി.എമ്മുകൾ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വിദഗ്ധരായ മറുനാടൻ സംഘങ്ങളാണ് കവർച്ചയ്ക്ക് ഇറങ്ങുന്നത്. വൻ ആയുധങ്ങളും ആധുനിക സംവിധാനങ്ങളുമായിഎത്തുന്ന ഇത്തരം കവർച്ചക്കാരെ നേരിടാൻ പൊലീസിന് പോലും പ്രയാസമാണ്. മുൻകരുതലുകൾ ബാങ്കുകൾ സ്വീകരിക്കേണ്ടിവരുമെന്നാണ് പൊലീസ് നിർദ്ദേശം. വിവിധബാങ്കുകളുടെ എ.ടി.എമ്മുകൾ ഒരിടത്ത് കേന്ദ്രീകരിക്കുക.സുരക്ഷാസംവിധാനം വിദഗ്ധരായ സ്വകാര്യ ഏജൻസികളെ ഏൽപിക്കുക. സുരക്ഷ കുറവുള്ളടിങ്ങളിലെയും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ദൂരെയുളളതുമായ എ.ടി.എം കൗണ്ടറുകൾ രാത്രികാലങ്ങളിൽ അടച്ചിടുക. തുടങ്ങിയ നിർദ്ദേശങ്ങളാണ് പൊലീസ് മുന്നോട്ടുവയ്ക്കുന്നത്.സംസ്ഥാനത്ത് വർഷത്തിൽ ഇരുപതിലേറെ വൻകിട എ.ടി.എം.കവർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്. അതിലേറെ കവർച്ചാശ്രമങ്ങളും നടക്കുന്നുണ്ട്. നേരത്തെ എ.ടി.എമ്മിൽ പണമെടുക്കാൻ വരുന്നവരുടെ പിൻ നമ്പർ മോഷ്ടിച്ചും എ.ടി.എമ്മിനുളളിൽ കാർഡ് കുടുക്കിയും പണം വരുന്ന പോർട്ടിൽ താൽക്കാലിക തടസ്സമുണ്ടാക്കിയും പണമെടുത്ത് മടങ്ങുന്നവരെ ഭീഷണിപ്പെടുത്തി കൊള്ളയടിച്ചുമൊക്കെയായിരുന്നു കവർച്ചയെങ്കിൽ ഇപ്പോൾ എ.ടി.എം മൊത്തത്തിൽ അടിച്ചുകൊണ്ടുപോകുന്ന കൊള്ളകളാണ് നടക്കുന്നത്.അത്യാധുനിക സുരക്ഷാ സംവിധാനങ്ങളൊക്കെ ഉണ്ടെങ്കിലും മോഷ്ടാക്കൾ യഥേഷ്ടം എ.ടിഎം മെഷീനുകളെ ചുറ്റിപ്പറ്റി നടക്കുകയാണ്.
കൺട്രോൾ റൂം അലാറം
കിട്ടുന്നത് ആസ്ഥാനത്ത്
1.മുംബയിലോ,ചെന്നെെയിലോ ഡൽഹിയിലോ ആണ് കൺട്രോൾ റൂമുകൾ. കവർച്ചാശ്രമമുണ്ടായാൽ ഈ കൺട്രോൾ റൂമുകളിൽ അലാറമെത്തും.അവിടെ നിന്ന് ഓട്ടോമാറ്റിക്കായി അതത് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്കും തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലും സന്ദേശമെത്തും.സന്ദേശം ലഭിച്ചാലുടൻ ബാങ്കിലെ ഉദ്യോഗസ്ഥർ പൊലീസുമായി ബന്ധപ്പെടും. ബാങ്കിലെ സെക്യുരിറ്റി ഓഫീസർമാരും പൊലീസും സ്ഥലത്ത് പാഞ്ഞെത്തും.
2. കവർച്ചക്കാർ ക്യാമറയിലെ നെറ്റ് വർക്ക് കേടുവരുത്തിയാൽ ഇത് പ്രവർത്തിക്കുന്നതിന് തടസ്സമുണ്ടാകും.ക്യാമറമറച്ചാലും നെറ്റ് വർക്ക് തടസ്സപ്പെടുത്തിയാലും അത് അന്വേഷിക്കാൻ കൺട്രോൾ റൂമിൽ നിന്ന് ഉടൻ നിർദ്ദേശമെത്തും.
പക്ഷെ അതിന് അരമണിക്കൂറെങ്കിലുമെടുക്കും.അതിനുള്ളിൽ മോഷണം നടക്കും .
Source link