KERALAMLATEST NEWS

എ ടി എം കവർച്ച ; കണ്ടെയ്നർ ലോറി ഉപയോഗിച്ചതിന് പിന്നിൽ മറ്റൊരു ഉദ്ദേശ്യം,​ അന്വേഷണത്തിന് പൊലീസ്

തൃശൂർ : എ.ടി.എം കവർച്ച കേസിൽ മോഷണ സംഘം സഞ്ചരിച്ച കണ്ടെയ്‌നർ ലോറിയെക്കുറിച്ചും പൊലീസ് അന്വേഷണം. ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സാധനങ്ങളുമായി വന്ന കണ്ടെയ്‌നർ ലോറി ചെന്നൈയിൽ നിന്ന് കേരളത്തിലെത്തിച്ചു എന്നാണ് വിവരം. ലോ​റി​യി​ൽ​ ​നി​ന്നു​ ​കാ​റും​ ​പ​ണ​ത്തോ​ടൊ​പ്പം​ ​മൂ​ന്ന് ​തോ​ക്കും​ ​ക​ത്തി​ക​ളും​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഇ​ത്ത​രം​ ​ലോ​റി​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​ക​വ​ർ​ച്ച​ക​ൾ​ ​കൂ​ടു​ന്നു​ണ്ടെ​ന്നാ​ണ് ​വി​വ​രം.​ ​മോ​ഷ്ടി​ക്കു​ന്ന​ ​ബൈ​ക്കും​ ​മ​റ്റും​ ​ക​ണ്ടെ​യ്‌​ന​ർ​ ​ലോ​റി​ക​ൾ​ ​വ​ഴി​ ​ക​ട​ത്തു​ന്ന​താ​യി​ ​പൊ​ലീ​സ് ​സം​ശ​യി​ക്കു​ന്നു.​ ​ക​വ​ർ​ച്ച​യ്ക്ക് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​കാ​റു​ക​ൾ​ ​ക​ണ്ടെ​യ്‌​ന​ർ​ ​ലോ​റി​ക​ളി​ൽ​ ​ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​മ്പോ​ൾ​ ​സി.​സി.​ടി.​വി​ ​ക്യാ​മ​റ​ക​ൾ​ ​നി​രീ​ക്ഷി​ച്ച് ​ക​ണ്ടെ​ത്താ​നാ​വി​ല്ല.

ത​മി​ഴ്‌​നാ​ട്ടി​ൽ​ ​ക​ണ്ടെ​യ്‌​ന​ർ​ ​ലോ​റി​ ​മ​റ്റ് ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​ഇ​ടി​ച്ച​തോ​ടെ​യാ​ണ് ​ക​വ​ർ​ച്ച​ ​ന​ട​ന്ന​ ​ദി​വ​സം​ ​ത​ന്നെ സംഘം ​ ​കു​ടു​ങ്ങി​യ​ത്.​ ​നി​റു​ത്താ​തെ​ ​പോ​യ​പ്പോ​ൾ​ ​നാ​ട്ടു​കാ​ർ​ ​ക​ല്ലെ​റി​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​ജൂ​ണി​ൽ​ ​സേ​ലം​ ​കൃ​ഷ്ണ​ഗി​രി​യി​ലെ​ ​എ.​ടി.​എ​മ്മു​ക​ളി​ൽ​ ​നി​ന്ന് 15​ ​ല​ക്ഷം​ ​രൂ​പ​ ​ക​വ​ർ​ന്ന​ ​കേ​സി​ൽ​ ​ഈ​ ​സം​ഘ​ത്തി​ന് ​ബ​ന്ധ​മു​ണ്ടോ​യെ​ന്ന് ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

അതേസമയം കവർച്ചകേസിൽ ആറു പേർക്കെതിരെ തമിഴ്‌നാട് നാമക്കൽ പൊലീസ് കേസെടുത്തു. വധശ്രമം,​ ആക്രമണം,​ പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. നാമക്കലിൽ കുമാരപാളയത്ത് വച്ചാണ് പൊലീസ് പ്രതികളെ നാടകീയമായി പിടികൂടിയത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവർച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലിനിടെ കവർച്ചാ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരൻ കോയമ്പത്തൂരിൽ ആശുപത്രിയിൽ ചികിത്സയിലാണ്.


Source link

Related Articles

Back to top button