കെൽട്രോൺ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ: ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് നടക്കും. കല്യാശേരിയിലെ കെൽട്രോൺ അങ്കണത്തിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് കെൽട്രോൺ എംഡി കെ.ജി. കൃഷ്ണകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. 42 കോടി രൂപ മുതൽ മുടക്കുള്ള പദ്ധതിയുടെ 18 കോടി ചെലവഴിച്ചുള്ള ആദ്യഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനമാണ് ഒന്നിന് നടക്കുന്നത്. പദ്ധതിയിൽ നാലു കോടി രൂപ ചെലവിൽ നിർമിച്ച ഡ്രൈ റൂമുകളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവയുൾപ്പെടെ 11 മെഷിനറികളും ഉൾപ്പെടും. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്നു കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നതായി എംഡി പറഞ്ഞു.
2000 സൂപ്പർ കപ്പാസിറ്ററുകളാണ് പ്രതിദിന ഉത്പാദന ശേഷി. ഇതോടെ കെസിസിഎൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ് ഉത്പാദകരിലൊന്നായി മാറി. പുതിയ സാങ്കേതികവിദ്യയുടെ വികസനത്തിന് കെൽട്രോൺ പ്രധാന കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനങ്ങളായ ഐഎസ്ആർഒ, സിഎംഇടി, എൻഎംആർഎൽ എന്നിവയുമായി വർഷങ്ങളായി സഹകരിച്ചു വരികയാണ്. ഐഎസ്ആർഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും എംഡി പറഞ്ഞു. കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും അന്ന് തുടക്കം കുറിക്കും. പത്രസമ്മേളനത്തിൽ എം. പ്രകാശൻ, ടി.എസ്. അനിൽ, എം. അഭിഷേക് എന്നിവരും പങ്കെടുത്തു.

Source link