കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെ പീഡനപരാതി നൽകിയ ആലുവ സ്വദേശിയായ നടിക്കും അവരുടെ അഭിഭാഷകനുമെതിരെ ഡി.ജി.പിക്ക് പരാതി നൽകി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങൾ തനിക്കെതിരെ ഉടൻ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള അഭിഭാഷകന്റെ ഭീഷണി. അടുത്തദിവസം നടി സമൂഹമാദ്ധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റുമിട്ടു. തന്നെ സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രമേനോനെതിരെ ഗുരുതര ആരോപണങ്ങൾ നടി ഉന്നയിച്ചിരുന്നു.
Source link