WORLD
നേപ്പാളിലും പ്രളയക്കെടുതി: 66 മരണം
കാഠ്മണ്ഡു: വെള്ളിയാഴ്ച പുലർച്ചെ മുതൽ തുടരുന്ന കനത്ത മഴയിൽ നേപ്പാളിൽ കനത്ത നാശം. വ്യത്യസ്ത സംഭവങ്ങളിലായി 66 പേർ മരിക്കുകയും 69 പേരെ കാണാതാകുകയും ചെയ്തു. പല മേഖലകളും വെള്ളത്തിനടിയിലാണ്. വ്യാപക ഉരുൾപൊട്ടലുമുണ്ടായി. ഇതേത്തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. 28 കേന്ദ്രങ്ങളിൽ ഉരുൾപൊട്ടലിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടതായി പോലീസ് അറിയിച്ചു.
കാഠ്മണ്ഡു താഴ്വരയിലാണ് കെടുതി രൂക്ഷമായിട്ടുള്ളത്. മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്.
Source link