എഫ്രേംസ് ബാസ്കറ്റ്ബോൾ സെമി ഇന്ന്
മാന്നാനം: 19-ാമത് എഫ്രേംസ് ട്രോഫി ദക്ഷിണേന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോളിൽ ആണ്‍കുട്ടികളുടെ വിഭാഗം സെമി ഫൈനലിനു കളമൊരുങ്ങി. ആതിഥേയരായ സെന്റ് എഫ്രേംസ് മാന്നാനം, ചെന്നൈ വേമ്മാൾ മെട്രിക്കുലേഷൻ, കുന്നംകുളം ജിവിഎച്ച്എസ്എസ്, പന്തലൂർ പിഎച്ച്എസ്എസ് ടീമുകളാണ് ആണ്‍കുട്ടികളുടെ വിഭാഗം സെമിയിലെത്തിയത്. ലീഗ് മത്സരങ്ങളിൽ ജിവി എച്ച്എസ്എസ് കുന്നംകുളം 61-50നു ഗിരിദീപം ബഥനി കോട്ടയത്തെയും 81-58നു സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിക്കുന്നിനെയും തോൽപിച്ച് പൂളിൽ ഒന്നാം സ്ഥാനത്തെത്തി.
അതേപൂളിൽ വേലമ്മാൾ മെട്രിക്കുലേഷൻ 66-58നു സെന്റ് ജോസഫ്സ് പുളിക്കുന്നിനെയും 63-27നു ഗിരിദീപം ബഥനിയെയും കീഴടക്കി. പെണ്‍കുട്ടികളുടെ ലീഗ് മത്സരത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ 37-26നു കോട്ടയം മൗണ്ട് കാർമലിനെ തോൽപ്പിച്ചു.
Source link