ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിക്ഷേപ പദ്ധതി പുറത്തിറക്കി

കൊച്ചി: 400 ദിവസത്തെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ 7.95 ശതമാനം പലിശ നല്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇന്ത്യ. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്സിനാണ് ഇത്രയും വരുമാനം ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്ക്ക് 400 ദിവസത്തേക്ക് 7.8 ശതമാനവും മറ്റുള്ളവര്‍ക്ക് 7.3 ശതമാനവും പലിശ ലഭിക്കും. നിക്ഷേപങ്ങളുടെ ഈടിന്മേല് വായ്പയെടുക്കാനും കാലാവധി കഴിയുന്നതിനുമുന്പ് പിന്‍വലിക്കാനും നിക്ഷേപകര്‍ക്ക് അവസരമുണ്ട്. വിദേശ മലയാളികള്‍ക്കും പുതിയ നിരക്ക് ബാധകമാണ്. രണ്ടു വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് 6.8 ശതമാനം മുതല്‍ പലിശയും ബാങ്ക് ഒഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.

Source link