SPORTS
ഓൾ ടൈം സുനിൽ ഛേത്രി
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡ് സ്വന്തമാക്കി ബംഗളൂരു എഫ്സിയുടെ സുനിൽ ഛേത്രി. മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്ലബ്ബിനെതിരേ ഗോൾ നേടിയതോടെ ഐഎസ്എല്ലിൽ ഛേത്രിയുടെ ഗോൾ നേട്ടം 64ൽ എത്തി.
ബർത്തലോമ്യു ഒഗ്ബെച്ചെയുടെ (63 ഗോൾ) റിക്കാർഡാണ് ഇതോടെ തകർന്നത്. 51-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു ഛേത്രിയുടെ ഗോൾ. മത്സരത്തിൽ ബംഗളൂരു 3-0നു ബഗാനെ തകർത്തെറിഞ്ഞു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഒഡീഷ എഫ്സി 2-1നു ജംഷഡ്പുർ എഫ്സിയെ തോൽപ്പിച്ചു.
Source link