SPORTS
സഞ്ജു ഇന്ത്യൻ ടീമിൽ
മുംബൈ: ബംഗ്ലാദേശിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ ഇടംപിടിച്ചു. 2024 ഐപിഎല്ലിൽ മാസ്മരിക പേസ് ബൗളിംഗ് കാഴ്ചവച്ച മായങ്ക് യാദവ് ടീമിൽ ഉൾപ്പെട്ടതാണ് ഏറ്റവും ശ്രദ്ധേയം. ഒക്ടോബർ ആറിനാണ് മൂന്നു മത്സര പരന്പരയിലെ ആദ്യ പോരാട്ടം.
ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു (വിക്കറ്റ്കീപ്പർ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), അർഷദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്.
Source link