നിമിഷങ്ങള്‍ക്കുള്ളില്‍ അര്‍ജുനായി മാറുന്ന വീഡിയോ, കണ്ണ് നനയിച്ച് കലാകാരി
മറ്റൊരാളുടെ രൂപവുമായി ചില പൊടിക്കൈകളിലൂടെ നിമിഷ നേരം കൊണ്ട് മേക്കപ്പ് ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തുന്ന നിരവധിപേരെ സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിയും. പലപ്പോഴും സെലിബ്രിറ്റികളേയാണ് ഇത്തരത്തില്‍ അനുകരിച്ച് മേക്കപ്പ് ട്രാന്‍സ്ഫര്‍മേഷന്‍ നടത്താറുള്ളത്. ഈ വിദ്യയില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് നിവ്യ വിനീഷ്. യു.കെ മലയാളിയായ നിവ്യ വിനീഷ് (31). മേക്കപ്പ് ട്രാന്‍സ്ഫര്‍മേഷന്‍ എന്ന കലയിലൂടെ സെലിബ്രിറ്റിയായി മാറിയ ആളാണ്.
നിവ്യയുടെ നിരവധി വീഡിയോകള്‍ വൈറലായിട്ടുണ്ടെങ്കിലും ഏറ്റവും ഒടുവില്‍ ചെയ്ത ഒരു മേക്കപ്പ് ട്രാന്‍സ്ഫര്‍മേഷന്‍ മലയാളികളുടെ മനസ്സില്‍ നൊമ്പരം സൃഷ്ടിക്കുന്നുണ്ട്. നിരവധിപേരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ രൂപത്തിലേക്ക് നിവ്യ മേക്കപ്പ് ട്രാന്‍സ്ഫര്‍മേഷന്‍ നടത്തിയിരിക്കുന്നത്. അര്‍ജുനോടുള്ള ആദരസൂചകമായി, നിരവധി പേരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് താന്‍ ഇത് ചെയ്യുന്നതെന്ന് നിവ്യ വീഡിയോ ക്യാപ്ഷനില്‍ പറയുന്നുണ്ട്.
അര്‍ജുനായി രൂപം മാറുന്ന വീഡിയോക്ക് കീഴില്‍ നിരവധിപേരാണ് നിവ്യയെ അഭിനന്ദിച്ചും വൈകാരികമായി നന്ദി പറഞ്ഞും രംഗത്ത് വരുന്നത്. കണ്ണ് നനയാതെ കാണാനാകില്ല ഈ വീഡിയോ എന്നാണ് നിരവധിപേരുടെ അഭിപ്രായം. കലാകാരിക്ക് നന്ദി പറഞ്ഞും നിരവധിപേര്‍ അഭിപ്രായം രേഖപ്പെടുത്തി. മേക്കപ്പ് ട്രാന്‍സ്ഫര്‍മേഷന് മുഖം സൂക്ഷ്മമായി പഠിക്കണം. കണ്‍മിഴിവ്, ചുണ്ടിന്റെ വടിവ്, മൂക്കിന്റെ വളവ്, നുണക്കുഴി… മുഖത്ത് പല ലെയറുകളായാണ് ചമയമിടുന്നത്. മണിക്കൂറുകളുടെ അദ്ധ്വാനവും ഇതിന് പിന്നില്‍ ഉണ്ടാകാറുണ്ട്.
View this post on Instagram
A post shared by NivyaVineesh (@niv_vin_arts)
Source link