നികുതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടേക്കില്ല

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നിശ്ചയിച്ച ശേഷം മന്ത്രിസഭ ശുപാർശ ചെയ്ത നികുതി ചുമത്തൽ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടേക്കില്ല. നികുതിഘടനയിൽ മാറ്റം വരുത്താൻ
മൂന്ന് നിയമഭേദഗതികളടങ്ങിയ ഓർഡിനൻസിനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
സഭാ സമ്മേളനം ഒക്ടോബർ നാലിന് ചേരാൻ തീരുമാനിച്ച് ഗവർണറുടെ അനുമതി നേടിയശേഷം ഓർഡിനൻസിറക്കുന്നത് അസാധാരണമാണ്. ഇങ്ങനെ കീഴ്‌വഴക്കമില്ലെന്നാണ് ഗവർണറുടെ വിലയിരുത്തൽ. കേന്ദ്ര നിർദ്ദേശ പ്രകാരം ഒക്ടോബർ ഒന്നു മുതൽ നടപ്പാക്കേണ്ട നികുതി നിർദ്ദേശമായതിനാലാണ് ഓർഡിനൻസെന്നാണ് സർക്കാർ വാദം. നിയമസഭയിൽ കൊണ്ടുവരട്ടെയെന്നാണ് ഗവർണറുടെ നിലപാട്.
2017ലെ ചരക്ക് സേവന നികുതി നിയമുൾപ്പെടെ ഭേദഗതി ചെയ്യുന്നതിനുള്ള കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനാണ് നീക്കം. സഭാ സമ്മേളനം തീരുമാനിച്ചാൽ ഓർഡിനൻസുകളല്ല, സഭയുടെ പരിഗണനയ്ക്ക് വരേണ്ട ബില്ലുകളാണ് സാധാരണ മന്ത്രിസഭാ യോഗത്തിലെത്തിക്കാറുള്ളത്.
Source link