ബയ്‌റുത്ത്: ഇസ്രയേല്‍ ആക്രമണത്തില്‍ തലവന്‍ കൊല്ലപ്പെട്ടതോടെ ഹിസ്ബുള്ളയുടെ നിലനിൽപ്പാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. 32 വര്‍ഷമായി ഹിസ്ബുള്ളയെ നയിക്കുന്ന ഹസ്സന്‍ നസ്രള്ള, സായുധസംഘത്തിന്റെ ആസ്ഥാനത്തിനുനേരെയുള്ള ഇസ്രയേല്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നസ്രള്ളയുടെ മരണം ഹിസ്ബുള്ളയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലെങ്കിലും നസ്രള്ളയുടെ കൈകളിലായിരുന്നു ലെബനന്‍ ഭരണം. ടെലിവിഷന്‍ അഭിസംബോധനകളിലൂടെയാണ് ഭരണനിയന്ത്രണം. ഔദ്യോഗികമായി പ്രസിഡന്റും പ്രധാനമന്ത്രിയുമുണ്ടെങ്കിലും നസ്രള്ളയുടെ പ്രസംഗങ്ങള്‍ ഉള്‍ക്കൊണ്ടാണ് അവർ നയരൂപവത്കരണം നടത്തുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
Source link