KERALAMLATEST NEWS

ലെെംഗിക ആരോപണം വരുമെന്ന് ഭീഷണിപ്പെടുത്തി, പിന്നാലെ പോസ്റ്റ്; നടിയും അഭിഭാഷകനും ബ്ലാക്‌മെയിൽ  ചെയ്‌തെന്ന് ബാലചന്ദ്രമേനോൻ

തിരുവനന്തപുരം: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്‌മെയിൽ ചെയ്‌തെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കും ഇവരുടെ അഭിഭാഷകനുമെതിരെ ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിയ്ക്കുമാണ് പരാതി നൽകിയത്. ആരോപണങ്ങൾ ഉന്നയിക്കും മുൻപ് അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.

മൂന്ന് ലെെംഗിക ആരോപണങ്ങൾ ഉടൻ തനിക്കെതിരെ വരുമെന്നായിരുന്നു ഭീഷണി. അതിന്റെ അടുത്ത ദിവസമാണ് നടി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പോസ്റ്റിട്ടതെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ പറയുന്നു. സെപ്തംബർ 13ന് ഭാര്യയുടെ നമ്പറിലാണ് ഫോൺകോൾ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഡനീക്കത്തിന് ഇരയാണ് താൻ. അന്വേഷണം ആവശ്യപ്പെട്ട് ഫോൺവിവരങ്ങളടക്കം വച്ച് പരാതി നൽകിയിട്ടുണ്ടെന്ന് നടൻ വ്യക്തമാക്കി.


Source link

Related Articles

Back to top button