ബൈജു ചന്ദ്രൻ
തിരുവനന്തപുരം: മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ദൃശ്യമാദ്ധ്യമ പുരസ്‌കാരമായ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് -2022 ന് ബൈജുചന്ദ്രനെ തിരഞ്ഞെടുത്തതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.
മലയാള ടെലിവിഷനിലെ ആദ്യ വാർത്താബുള്ളറ്റിന്റെ പ്രൊഡ്യൂസർ ആണ് ബൈജു ചന്ദ്രൻ. 1985ൽ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം നിർമ്മിച്ച ആദ്യ ഡോക്യുമെന്ററിയായ ‘താളിയോലകളുടെ കലവറ’യുടെ സംവിധായകനാണ് . തകഴി, ബഷീർ, പൊൻകുന്നം വർക്കി, ഒ.വി. വിജയൻ, പ്രേംനസീർ, കുഞ്ഞുണ്ണിമാഷ്, അടൂർ ഗോപാലകൃഷ്ണൻ, നമ്പൂതിരി എന്നിവരുടെ സംഭാവനകൾ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്. ‘ജീവിതനാടകംഅരുണാഭം ഒരു നാടകകാലം’ , ‘നിലാവിൽ നീന്താനിറങ്ങിയ മേഘങ്ങൾ’, ‘രക്തവസന്തകാലം’ എന്നിവ പ്രധാന കൃതികളാണ്. ദൂരദർശൻ ഡെപ്യൂട്ടി ഡയറക്ടർ ആയി 2021 ഏപ്രിലിൽ വിരമിച്ചു.
Source link