രൺബീറിന് സ്നേഹത്താൽ തീർത്ത പിറന്നാൾ സമ്മാനവുമായി ആലിയ ഭട്ട്; ചിത്രങ്ങൾ | Alia Bhatt Ranbir
രൺബീറിന് സ്നേഹത്താൽ തീർത്ത പിറന്നാൾ സമ്മാനവുമായി ആലിയ ഭട്ട്; ചിത്രങ്ങൾ
മനോരമ ലേഖകൻ
Published: September 28 , 2024 02:45 PM IST
1 minute Read
ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന് ഹൃദയത്തിൽ തൊടുന്ന ജന്മദിനാശംസകള്‍ അറിയിച്ച് ആലിയ ഭട്ട്. പിറന്നാള്‍ കുറിപ്പിനൊപ്പം രണ്‍ബീറിനും മകള്‍ റാഹയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും ആലിയ ഭട്ട് പങ്കുവച്ചു. ചില സമയത്ത് നിനക്ക് ആവശ്യം വലിയ ആലിംഗനമാണെന്ന അടിക്കുറിപ്പോടെയാണ് ആലിയ ചിത്രങ്ങള്‍ പങ്കുവച്ചത്.
വിദേശയാത്രയിൽ നിന്നുള്ള മനോഹര നിമിഷങ്ങളാണ് ചിത്രങ്ങളിൽ കാണാനാകുക. ഒരു മരത്തെ മൂന്നുപേരും കൂടി കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ആദ്യം പങ്കുവച്ചിരിക്കുന്നത്. രണ്ടാമത്തേത് മകള്‍ റാഹയെ രണ്‍ബീര്‍ എടുത്തുകൊണ്ട് നടക്കുന്നതും.
അദിതി റാവു, ആയുഷ്മാൻ ഖുറാന, അർമാൻ മാലിക്, അർജുൻ കപൂർ തുടങ്ങി നിരവധി താരങ്ങളാണ് രൺബീറിന് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്തത്.
English Summary:
Alia Bhatt’s much-awaited birthday post for Ranbir Kapoor is her now
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-aliabhatt mo-entertainment-movie-ranbirkapoor f3uk329jlig71d4nk9o6qq7b4-list 1usq4n91oriaso9n7drhqi4a05 mo-entertainment-common-bollywood
Source link