മലയാളി മോഡൽ ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമ; വിഡിയോ
മലയാളി മോഡൽ ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമ; വിഡിയോ
മലയാളി മോഡൽ ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമ; വിഡിയോ
മനോരമ ലേഖകൻ
Published: September 28 , 2024 01:13 PM IST
Updated: September 28, 2024 01:31 PM IST
1 minute Read
രാം ഗോപാൽ വർമയ്‌ക്കൊപ്പം ആരാധ്യ ദേവി
മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ ആരാധ്യ പങ്കുവച്ചിട്ടുണ്ട്. ‘‘എന്റെ ഇത്തവണത്തെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി മാറ്റിയതിന് റാമിന് നന്ദി.’’–ആരാധ്യ കുറിച്ചു. രാം ഗോപാൽ വർമയുടെ ഹൈദരാബാദുള്ള ഓഫിസിൽ വച്ചായിരുന്നു ആഘോഷം.
രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിലെ നായികയാണ് ആരാധ്യ. ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇതിനകം തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. രവി വർമ നിർമിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
The SAAREE film unit brought in their heroine Aaradhya Devi’s Birthday at 12 pm at RGV DEN. Here are Satya the actor ,Giri kamal the director,the saaree girl Aaradhya ,me and producer Ravi Varma ..SAAREE is getting ready to release in 4 languages Hindi,Telugu,Tamil and Malayalam pic.twitter.com/H4AsCIZ1MB— Ram Gopal Varma (@RGVzoomin) September 28, 2024
സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുട അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് “സാരി” എന്ന ചിത്രം പറയുന്നത്. നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏകകണ്ഠേനയാണ് ഈ കഥാപാത്രത്തിലേക്ക് ആരാധ്യ ദേവിയെ തെരഞ്ഞെടുത്തത്. ഇതുപോലെ തന്നെയായിരുന്നു സത്യ യാദുവിന്റേയും തെരഞ്ഞെടുപ്പ്.
തനിക്ക് അയച്ചു കിട്ടിയ ഇൻസ്റ്റാ റീലിലൂടെയാണ് രാം ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
English Summary:
RGV Throws Birthday Bash for Malayali Actress Aaradhya Devi
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews 20k2pj32c361bs45omucjh21b6 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-ram-gopal-varma mo-entertainment-common-gossipnews