ഹസ്സൻ നസ്രള്ളയെ വധിച്ചെന്ന് ഇസ്രയേൽ, മകൾ കൊല്ലപ്പെട്ടു?; ആക്രമണം ഹിസ്ബുള്ള ആസ്ഥാനത്ത്


ജറുസലേം: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ളയുടെ മകൾ സൈനബ് നസ്രള്ള കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേലി മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ടുചെയ്തത്. എന്നാൽ ഹിസ്ബുള്ളയിൽനിന്നോ ലെബനീസ് അധികൃതരിൽനിന്നോ സൈനബിന്റെ മരണത്തെ കുറിച്ച് യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ലെബനീസ് തലസ്ഥാനമായ ബയ്റുത്തിനു തെക്കുള്ള ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രയേൽ ആക്രമിച്ചത്. ഹിസ്ബുള്ളയുടെ തലവൻ ഹസ്സൻ നസ്രള്ളയെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്ന് ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. നസ്രള്ള ആസ്ഥാനത്തുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. എന്നാൽ നസ്രള്ളയെ വധിച്ചെന്നായിരുന്നു ഇസ്രയേൽ അവകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിലും വ്യക്തതയില്ല.


Source link

Exit mobile version