നെഹ്റുട്രോഫി ജലമേള ഇന്ന്

ആലപ്പുഴ: പുന്നമടക്കായലിൽ ഇന്ന് ആവേശപ്പൂരം. വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവച്ച 70ാമത് നെഹ്റുട്രോഫി ജലമേള ഇന്നാണ്. ഉച്ചയ്ക്ക് രണ്ടിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മത്സരങ്ങളുടെ ഫ്ളാഗ് ഓഫ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ മാസ്ഡ്രിൽ ഫ്ളാഗ് ഓഫ് ചെയ്യും.

19 ചുണ്ടൻ ഉൾപ്പടെ 74 വള്ളങ്ങൾ മത്സരിക്കും. രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരം. വൈകിട്ട് നാലു മുതലാണ് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ. ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ച് വള്ളങ്ങൾ ഫിനിഷ് ചെയ്യുന്ന സമയം കൃത്യതയോടെ രേഖപ്പെടുത്തും.


Source link
Exit mobile version