അമൽ നീരദിന്റെ ‘ബോഗയ്‌ന്‍വില്ല’ ഒക്ടോബർ 17ന് തിയറ്ററുകളിൽ | Amal Neerad`s Bougainvillea
അമൽ നീരദിന്റെ ‘ബോഗയ്‌ന്‍വില്ല’ ഒക്ടോബർ 17ന് തിയറ്ററുകളിൽ
മനോരമ ലേഖകൻ
Published: September 28 , 2024 09:15 AM IST
1 minute Read
പോസ്റ്റർ
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്‌ന്‍വില്ല’ ഒക്ടോബർ 17ന് തിയറ്ററുകളിലെത്തും. സൂപ്പർ ഹിറ്റായി മാറിയ ‘ഭീഷ്‌മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
തികഞ്ഞ സ്റ്റൈലിഷ് ആക്ഷൻചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് വിവരം. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്ന ചിത്രങ്ങൾക്കുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്.
ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനാണ്.
ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.
English Summary:
Amal Neerad`s Bougainvillea starring Kunchacko Boban, Fahadh Faasil, and Jyothirmayi release date announced
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-jyothirmayi mo-entertainment-movie-fahadahfaasil mo-entertainment-movie-kunchakoboban mo-entertainment-movie-amalneerad 7bd3fbn08fnjc395jhajasubu7 f3uk329jlig71d4nk9o6qq7b4-list
Source link