KERALAMLATEST NEWS

പൂക്കോട്: ഡീനിനെ തിരിച്ചെടുക്കുന്നത് തടഞ്ഞു

pookot

തിരുവനന്തപുരം: ബിരുദ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ ഡോ.എം.കെ.നാരായണൻ, അസി.വാർഡൻ ഡോ.കാന്തനാഥൻ എന്നിവരെ തിരിച്ചെടുക്കാനുള്ള ഭരണസമിതി തീരുമാനം നടപ്പാക്കുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞു. സിദ്ധാർത്ഥിന്റെ മാതാപിതാക്കളുടെയും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെയും പരാതിയെ തുടർന്നാണിത്.

സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് ഹരിപ്രസാദിന്റെ റിപ്പോർട്ടിൽ ഡീനും അസി. വാർഡനും കുറ്റക്കാരാണെന്നും നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇത് ചർച്ച ചെയ്ത യൂണിവേഴ്സിറ്റി ഭരണസമിതി (മാനേജിംഗ് കൗൺസിൽ) നിർദ്ദേശം തള്ളിക്കളഞ്ഞ് ഭൂരിപക്ഷ അഭിപ്രായത്തിന്റെ മറവിൽ ഇവരെ തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

വി.സി, മാനേജിംഗ് കൗൺസിൽ അംഗമായ ടി.സിദ്ദിഖ് എം.എൽ.എ അടക്കം നാലുപേർ ഇതിൽ വിയോജിച്ചു. സച്ചിൻദേവ് എം.എൽ.എ ഉൾപ്പെടെ 12 അംഗങ്ങൾ അനുകൂലിച്ചു. ഭരണസമിതിയുടെ തീരുമാനം വി.സി ഡോ. കെ.എസ്.അനിൽ ഗവർണർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഗവർണറുടെ അനുമതി ലഭിച്ച ശേഷമേ തീരുമാനം നടപ്പിലാക്കൂ എന്നും വി.സി നിലപാടെടുത്തിരുന്നു.


Source link

Related Articles

Back to top button