മണ്ണാറശാലയിലെ ആയില്യപൂജയും എഴുന്നള്ളത്തും ഇന്ന്


മണ്ണാറശാലയിലെ ആയില്യപൂജയും
എഴുന്നള്ളത്തും ഇന്ന്

ഹരിപ്പാട്: മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യപൂജയും എഴുന്നള്ളത്തും ഇന്ന് നടക്കും. വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ആയില്യം എഴുന്നള്ളത്താണ് പ്രധാനം. രാവിലെ 11ന് ശ്രീകോവിലിൽ നിന്ന് മണ്ണാറശാല ഇല്ലത്തേക്ക് നാഗരാജാവിന്റെ തങ്ക തിരുമുഖവും നാഗഫണവുമായി വലിയമ്മയുടെ ആയില്യം എഴുന്നള്ളത്ത് തുടങ്ങും. ചെറിയമ്മ നാഗയക്ഷിയുടെയും ഇല്ലത്തെ കാരണവന്മാർ സർപ്പയക്ഷി, നാഗചാമുണ്ഡി തിടമ്പുകളുമായി അനുഗമിക്കും.
September 28, 2024


Source link

Exit mobile version