എം.ബി.എസ്. പുരസ്‌കാരം ജോർജ് ഓണക്കൂറിന്

തിരുവനന്തപുരം; സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസന്റെ സ്‌മരണാർത്ഥം എം.ബി.എസ് യൂത്ത് ക്വയർ ഏർപ്പെടുത്തിയ എം.ബി.എസ് പുരസ്കാരം സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് നൽകും. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം, എം.ബി.എസ്‌. യൂത്ത് ക്വയറിന്റെ മുപ്പത്തിയാറാം വാർഷികത്തോടനുബന്‌ധിച്ച് ഒക്ടോബർ 6 ന് കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.


Source link
Exit mobile version