WORLD

മിസിസാഗ രൂപത ദശവത്സരാഘോഷത്തിന് ഇന്നു തുടക്കം


ടൊ​​​റോ​​ന്‍റോ: കാ​​​ന​​​ഡ​​​യി​​​ലെ സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ള്‍ക്കാ​​​യി രൂ​​​പീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട മി​​​സി​​​സാ​​​ഗ രൂ​​​പ​​​ത​​​യു​​​ടെ പ​​​ത്താം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. ഇ​​ന്നു മു​​​ത​​​ല്‍ 2025 സെ​​​പ്റ്റം​​​ബ​​​ര്‍ 20 വ​​​രെ നീ​​​ളു​​​ന്ന ദ​​​ശ​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ​​​മാ​​​ണ് രൂ​​​പ​​​ത ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ദ്ഘാ​​​ട​​​നം എ​​​ഡ്മ​​​ണ്ട​​​ന്‍ വി​​​ശു​​​ദ്ധ അ​​​ല്‍ഫോ​​​ന്‍സ സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ല്‍ ഇ​​​ന്നു ന​​​ട​​​ക്കും. ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് ക​​​ല്ലു​​​വേ​​​ലി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം കാ​​​ന​​​ഡ​​​യി​​​ലെ അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് നു​​​ണ്‍ഷ്യോ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഇ​​​വാ​​​ന്‍ ജെ​​​ര്‍കോ​​​വി​​​ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​ഡ്മ​​​ണ്ട​​​ന്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് റി​​​ച്ചാ​​​ര്‍ഡ് വി​​​ല്യം സ്മി​​​ത്ത് ലോ​​​ഗോ​​​പ്ര​​​കാ​​​ശ​​​നം നി​​​ര്‍വ​​​ഹി​​​ക്കും. 2015 ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​നാ​​​ണ് ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ സീ​​​റോ മ​​​ല​​​ബാ​​​ര്‍ എ​​​ക്‌​​​സാ​​​ര്‍ക്കേ​​​റ്റ് സ്ഥാ​​​പി​​​ച്ച​​​ത്. 2018 ഡി​​​സം​​​ബ​​​ര്‍ 22ന് ​​​എ​​​ക്‌​​​സാ​​​ര്‍ക്കേ​​​റ്റി​​​നെ മി​​​സി​​​സാ​​​ഗ രൂ​​​പ​​​ത​​​യാ​​​യി ഉ​​​യ​​​ര്‍ത്തി. 2019 മേ​​​യ് 19ന് ​​​രൂ​​​പ​​​ത​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​ന​​​വും മെ​​​ത്രാ​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വും ന​​​ട​​​ന്നു.

രൂ​​​പ​​​ത​​​യ്ക്കാ​​​യി പൗ​​രോ​​ഹി​​ത‍്യം സ്വീ​​​ക​​​രി​​​ച്ച മൂ​​​ന്നു വൈ​​​ദി​​​ക​​​രെ കൂ​​​ടാ​​​തെ 26 വൈ​​​ദി​​​ക​​​ര്‍ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്നു. മൂ​​​ന്നു മ​​​ഠ​​​ങ്ങ​​​ളി​​​ലാ​​​യി ഒ​​​ന്‍പ​​​ത് സ​​​ന്യാ​​​സി​​​നി​​​മാ​​​ര്‍, പത്ത് വൈ​​​ദി​​​ക വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍, നാ​​​ല്‍പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം അത്മായ അംഗ​​​ങ്ങ​​​ള്‍, 18 ഇ​​​ട​​​വ​​​ക​​​ക​​​ള്‍, 31 മി​​​ഷ​​​ന്‍ സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍, പതിമൂന്ന് കു​​​ര്‍ബാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​ങ്ങ​​​നെ മി​​​സി​​​സാ​​​ഗ രൂ​​​പ​​​ത അ​​​തി​​​വേ​​​ഗം വ​​​ള​​​രു​​​ക​​​യാ​​​ണ്. രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ല്‍ ഫാ. ​​​പ​​​ത്രോ​​​സ് ച​​​മ്പ​​​ക്ക​​​ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ള്‍ പ​​​രി​​​പാ​​​ടി​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്‍കും. വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന വ​​​ര്‍ഷ പ്ര​​​ഖ്യാ​​​പ​​​നം മാ​​​ര്‍ ജോ​​​സ് ക​​​ല്ലു​​​വേ​​​ലി​​​ല്‍ ന​​​ട​​​ത്തും. നി​​​ര​​​വ​​​ധി ക​​​ര്‍മ​​​പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് രൂ​​​പ​​​ത ദ​​​ശ​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.


Source link

Related Articles

Back to top button