KERALAMLATEST NEWS
യേശുദാസ് വരാൻ വൈകും
തിരുവനന്തപുരം. ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസിന്റെ കേരളത്തിലേക്കുള്ള വരവ് നീട്ടിവച്ചു .അമേരിക്കയിൽ നിന്നും ഈ മാസം 30 നു നാട്ടിലെത്തുമെന്നും ഒക്ടോബർ ഒന്നിന് സൂര്യ ഫെസ്റ്റിവലിൽ സംഗീത കച്ചേരി അവതരിപ്പിക്കുമെന്നും നിശ്ചയിച്ചിരുന്നു .എന്നാൽ യാത്ര മാറ്റിവച്ചുവെന്നും നാട്ടിൽ എത്തിയ ശേഷം സംഗീത പരിപാടിയുടെ തീയതി തീരുമാനിച്ചാൽ മതിയെന്നും യേശുദാസ് അറിയിച്ചതായി സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരമായ സരസ്വതി സമ്മാനം കവി പ്രഭാവർമ്മയ്ക്കു നൽകുന്ന സമ്മേളനം യേശുദാസ് ഒക്ടോബർ മൂന്നിനു ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.ടാഗോർ തിയറ്ററിൽ വൈകിട്ട് 5.30 നു നടക്കുന്ന ചടങ്ങിൽ ജ്ഞാനപീഠ ജേതാവ് ഡോ.ദാമോദർ മൗജോ പുരസ്ക്കാരം സമർപ്പിക്കും. യേശുദാസ് കേരളത്തിൽ എത്തിയിട്ട് അഞ്ചു വർഷമാകുന്നു.
Source link