KERALAM

പ്രഭുദേവ ചിത്രം ‘പേട്ടറാപ്പ്’ തിയേറ്ററുകളിൽ

തിരുവനന്തപുരം: പ്രഭുദേവ നായകനായ പേട്ടറാപ്പിന് കേരളത്തിലെയും തമിഴ്നാട്ടിലെയും തിയേറ്ററുകളിൽ മികച്ച വരവേൽപ്പ്. മലയാളിയായ എസ്.ജെ. സിനു തമിഴിൽ സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. പേട്ടറാപ്പ് രസിപ്പിക്കുന്നതാണെന്നാണ് പ്രേക്ഷകാഭിപ്രായം.

മുപ്പതു വർഷങ്ങൾക്കുശേഷം തന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലെ ഗാനത്തിന്റെ പേരിൽ ഒരു സിനിമയുമായി എസ്.ജെ. സിനു സമീപിച്ചപ്പോൾ കഥയിലെ ടോട്ടൽ എന്റർടെയ്ൻമെന്റ് ഫാക്ടറും ടൈറ്റിലുമാണ് തന്നെ സ്വാധീനിച്ചതെന്ന് നടൻ പ്രഭുദേവ പറഞ്ഞു. ഏതു പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന കളർഫുൾ എന്റർടെയ്നറായിട്ടാണ് പേട്ടറാപ്പ് ഒരുക്കിയതെന്ന് എസ്.ജെ. സിനുവും തമിഴിൽ ബിഗ് ബഡ്ജറ്റ് ചിത്രവുമായി ആരംഭം കുറിക്കാൻ സാധിച്ചത് ബ്ലൂ ഹിൽ ഫിലിംസിന്റെ പുതിയ ചുവടുവയ്പ്പാണെന്ന് പ്രൊഡ്യൂസർ ജോബി പി. സാമും കേരളകൗമുദിയോട് പറഞ്ഞു.

പ്രഭുദേവയ്ക്കു പുറമേ വേദിക, സണ്ണി ലിയോൺ, കലാഭവൻ ഷാജോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേശ് തിലക്, രാജീവ് പിള്ള തുടങ്ങിയവരാണ് അഭിനേതാക്കൾ. പി.കെ. ദിനിലാണ് തിരക്കഥ ഒരുക്കിയത്. പത്തോളം ഗാനങ്ങൾ സംഗീതസംവിധാനം ചെയ്തത് ഡി. ഇമ്മനാണ്. പേട്ടറാപ്പിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടംനേടിക്കഴിഞ്ഞു.


Source link

Related Articles

Back to top button