ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം തുടരുന്നു
ബെയ്റൂട്ട്: വെടിനിർത്തൽ ശ്രമങ്ങൾക്കിടയിലും ഹിസ്ബുള്ള-ഇസ്രയേൽ സംഘർഷത്തിന് അയവില്ല. ഇന്നലെയും ഹിസ്ബുള്ളകൾ ഇസ്രയേലിലേക്കു റോക്കറ്റുകൾ തൊടുക്കുകയും ഇസ്രേലി സേന ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തുകയും ചെയ്തു. തിങ്കളാഴ്ച മുതലുള്ള ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800ന് അടുത്തായെന്നു ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ നിർദേശത്തിൽ അമേരിക്കയുമായി ഇസ്രയേൽ ചർച്ച നടത്തുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. നയതന്ത്ര പരിഹാരം കണ്ടെത്തുന്നതിനായി ഇസ്രയേലും ഹിസ്ബുള്ളയും മൂന്നാഴ്ച വെടി നിർത്തണമെന്നാണ് യുഎസിന്റെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്.
എന്നാൽ ലക്ഷ്യം കാണുംവരെ ലബനനിൽ ആക്രമണം തുടരുമെന്ന സൂചനയാണ് ഇസ്രേലി നേതൃത്വം നല്കിയിട്ടുള്ളത്. ലബനനിലെ സർക്കാരും വെടിനിർത്തലിന് ആവശ്യപ്പെട്ടിട്ടുണ്ട്.
Source link