ഇന്ത്യ തോറ്റു
വിയന്റീയൻ (ലാവോസ്): 2025 എഎഫ്സി അണ്ടർ 20 ഏഷ്യ കപ്പിൽ ഇന്ത്യക്കു തോൽവി. ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് ഇറാനോട് തോറ്റു. ശക്തരായ ഇറാനോട് പൊരുതിനിന്ന ഇന്ത്യ 88-ാം മിനിറ്റിലാണ് ഗോൾ വഴങ്ങിയത്. യൂസഫ് മസ്റെയാണ് ഗോൾ നേടിയത്. രണ്ടു ജയവുമായി ഇറാൻ ഫൈനൽ ടൂർണമെന്റിനു യോഗ്യത നേടി. ആദ്യമത്സരം ജയിച്ച ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ലാവോസിനെതിരേ നാളെയാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മത്സരം.
ആദ്യ മത്സരം തോറ്റ ലാവോസ് രണ്ടാം മത്സരത്തിൽ മംഗോളിയയെ തോൽപ്പിച്ച് മൂന്നാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ ഇന്ത്യക്കു മുന്നേറാം. പത്തു ഗ്രൂപ്പുകളിലെ ആദ്യസ്ഥാനക്കാർ അടുത്ത ഘട്ടത്തിലെത്തും. ഒപ്പം, മികച്ച രണ്ടാം സ്ഥാനക്കാരായി അഞ്ചു ടീമുകൾക്കും നോക്കൗട്ടിലെത്താം.
Source link