ആ പൂതി ആർക്കും വേണ്ട, എം എൽ എ സ്ഥാനം രാജി വയ്ക്കില്ലെന്ന് പി വി അൻവർ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച് വാർത്താസമ്മേളനം നടത്തിയ പി.വി.അൻവർ എം.എൽ.എ ഇടതു ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എം.എൽ.എ സ്ഥാനം രാജി വയ്ക്കില്ലെന്ന് പി.വി. അൻവർ പറഞ്ഞു. പൊട്ടനാണ് പ്രാന്തൻ, ആ പ്രാന്ത് എനിക്കില്ല, ഈ മൂന്നക്ഷരം ജനങ്ങൾ എനിക്ക് തന്നതാണ്, ആപൂതി വച്ച് ആരും നിൽക്കണ്ട. മരിച്ചു വീഴുന്നതു വരെ, ഈ ഒന്നേ മുക്കാൽ കൊല്ലം ഞാൻ ഉണ്ടെങ്കിൽ എം.എൽ.എ ഉണ്ടാകും. അതിന് ഇടയിൽ വേറെ എന്തെങ്കിലും സംഭവിച്ചാൽ ഓകെ. എം.എൽ.എ ഇപ്പോ രാജിവയ്ക്കോ, എം.എൽ.എ ഇപ്പോ രാജി വയ്ക്കോ , ആ പൂതി ആർക്കും വേണ്ട- പി.വി. അൻവർ എം.എൽ.എ മാദ്ധ്യമങ്ങളോട് പറഞ്ഞു. എൽ.ഡി.എഫ് മുന്നണിയിൽ ഇനി താനുണ്ടാകില്ലെന്നും ഭാവി പരിപാടികൾ നിലമ്പൂരിൽ പ്രഖ്യാപിക്കുമെന്നും അൻവർ പറഞ്ഞു. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസിലേക്ക് മടങ്ങിപ്പോകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് പക്ഷേ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.
.’ കോൺഗ്രസും സിപിഎമ്മും ലീഗും തമ്മിൽ നെക്‌സസ് ഉണ്ട്. ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ പറഞ്ഞത് അൻവറിനെ പാർട്ടിയിലേക്ക് എടുക്കില്ല എന്നാണ്. ഇവരെ കണ്ടല്ല ഞാv നടക്കുന്നത്. ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കും. നിയമസഭാ സമ്മേളനത്തിന്റെ ഭാഗമായുള്ള സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും’ അൻവർ പറഞ്ഞു.
Source link