KERALAMLATEST NEWS

‘ഇന്നോവ,​ മാഷാ അള്ള’ ,​ മുഖ്യമന്ത്രിക്കെതിരെ പി വി അൻവറിന്റെ വിമർശനത്തിന് പിന്നാലെ കെ കെ രമയുടെ കുറിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പി.വി. അൻവറിന്റെ വിമർശനത്തിന് പിന്നാലെ പ്രതികരണവുമായി വടകര എം.എൽ.എയും ആർ.എം.പി നേതാവുമായ കെ.കെ. രമ. ‘ഇന്നോവ, മാഷാ അള്ള എന്നാണ് കെ.കെ.രമ ഫേസ്ബുക്കിൽ കുറിച്ചത്. ടി,പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് രമയുടെ പോസ്റ്റ്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ വഴി തിരിച്ചുവിടാൻ ഉപയോഗിച്ച മാഷാ അള്ളാ സ്റ്റിക്കർ ഏറെ ചർച്ചയായിരുന്നു. കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ പിന്നിലായിരുന്നു ഇത്തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചിരുന്നത്. കെ.കെ. രമയുടെ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി അൻവറിനെ തേടിയും ഇന്നോവ എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടതെന്നും ചിലർ കുറിച്ചിട്ടുണ്ട്.

അതേസമയം അൻവറിന്റെ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് സി.പി.എമ്മിന്റെതീരുമാനം. ഇടതുപക്ഷ എംഎൽഎ എന്ന പരിഗണന ഇനിയില്ലെന്ന നിലപാടാണ് സിപിഎമ്മിന്. നേരത്തെ മുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. പാർട്ടി ശത്രുക്കളെ സഹായിക്കുന്ന, അവർക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ് അൻവറിന്റെ നിലപാടുകളെന്നാണ് കൺവീനർ പറഞ്ഞത്.

എന്നാൽഅൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. ആലുവയിൽ മാദ്ധ്യമപ്രവർത്തകർക്ക് മുഖ്യമന്ത്രിയുട അടുത്തേക്ക് പോലും എത്താൻ കഴിഞ്ഞില്ല.

പൊലീസുകാരുടെ വൻ സന്നാഹം മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തുന്നതിൽ നിന്ന് സുരക്ഷാ വലയം തീർത്തിരുന്നു. എന്നാൽ പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാതിവയ്ക്കില്ലെന്ന നിലപാടിലാണ് അൻവർ. തനിക്ക് സ്ഥാനം നൽകിയത് ജനങ്ങളാണെന്നും അത് ഉപേക്ഷിക്കാൻ സിപിഎം പറഞ്ഞാലും അനുസരിക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്ന്പറഞ്ഞിരുന്നു. മുഖ്യമന്ത്രി,,​

അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി എംആർ അജിത് കുമാർ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പിവി അൻവർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. പിതാവിന്റെ സ്ഥാനത്ത് കണ്ടിരുന്ന പിണറായി തന്നെ ചതിച്ചുവെന്നും നൂറിൽ നിന്ന് ഗ്രാഫ് പൂജ്യത്തിലേക്ക് പോയെന്നും അൻവർ പറഞ്ഞിരുന്നു. പാർട്ടി സംവിധാനത്തെ തകർക്കുന്ന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും അൻവർ പറഞ്ഞിരുന്നു.


Source link

Related Articles

Back to top button