KERALAM

എന്നിട്ടും എങ്ങനെ 48 ശതമാനത്തിൽ നിന്ന് 6ലേക്ക് കൂപ്പുകുത്തി, അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവിലയെന്ന് പോരാളി ഷാജി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പാ‌ർട്ടിക്കും എതിരെ രൂക്ഷ വിമർശനമുന്നയിച്ച പി.വി. അൻവറിന്റെ നിലപാടുകൾക്ക് പിന്തുണയുമായി പോരാളി ഷാജി. ബംഗാളിലെ സി.പി.എമ്മിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

22 എം എൽ.എ മാരും 32 എം പി മാരും സി പി എമ്മിന് ഉണ്ടായിരുന്ന ബംഗാളിൽ ഇന്നത്തെ അവസ്ഥക്ക് കാരണം നേതാക്കളാണെന്നും അത് കേരളത്തിലെ നേതാക്കളും തിരിച്ചറിയണമെന്നുമാണ് ‘

പോരാളി ഷാജി’യുടെ ആവശ്യം. നേതാക്കളിൽ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി പി എമ്മിൽ തന്നെ ഉള്ളപ്പോൾ അണികളാണ് ബംഗാളിലും ത്രിപുരയിലും നഷ്ടമായതെന്നും ഫേസ്ബുക്ക് കുറിപ്പ് ഓർമ്മപ്പെടുത്തുന്നു. നേതാക്കൾ അല്ല പാർട്ടിയെന്നും അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവിലയാണെന്നും തെറ്റുകൾ തിരുത്താനുള്ളതാണെന്നും മസിൽ പിടിച്ചു നിന്നതുകൊണ്ടായില്ലെന്നും ‘പോരാളി ഷാജി’ കുറിച്ചിട്ടുണ്ട്.

പോരാളി ഷാജിയുടെ കുറിപ്പ്

ബംഗാളിൽ 220 എം എൽ എ മാരും 32 എം പി മാരും ഉണ്ടായിരുന്നു സി പി ഐ എമ്മിന്.

ത്രിപുരയിൽ 50 ലധികം എം എൽ എ മാരും രണ്ടു എംപിമാരും .

ആ നേതാക്കളിൽ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി പി ഐ എം തന്നെ. എന്നിട്ടും എങ്ങിനെ 48 ശതമാനം വോട്ടിൽ നിന്നും 6 ശതമാനത്തിലേക്ക് കൂപ്പുകുത്തി ???

നേതാക്കൾ അല്ല പാർട്ടി. അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില.

തെറ്റുകൾ തിരുത്താനുള്ളതാണ്. മസിൽ പിടിച്ചു നിന്നത്കൊണ്ടായില്ല.


Source link

Related Articles

Back to top button