തിരുമാറാടിയിലെ കടകളിൽ വ്യാപക മോഷണം, അന്വേഷണം

കൂത്താട്ടുകുളം: ട്രാൻസ്ഫോമറുകളുടെ ഫ്യൂസ് ഊരിയശേഷം തിരുമാറാടിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ഇന്നലെ പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് മോഷണം നടന്നത്. തിരുമാറാടി ഇടപ്ര ജംഗ്ഷനിലെ വടക്കേടത്ത് പച്ചക്കറിക്കടയിൽ 15000 രൂപയോളം കവർന്നു, തൊട്ടടുത്ത ചാക്കോച്ചീസ് പച്ചക്കറിക്കട, ദേവാരം മെഡിക്കൽ സ്റ്റോർ, തിരുമാറാടി ജംഗ്ഷനിലെ ലക്കി കളക്ഷൻസ്എന്നിവിടങ്ങളിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. തിരുമാറാടി ജംഗ്ഷൻ, തിരുമാറാടി ഹൈസ്കൂൾ, സുന്ദരിമുക്ക് എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഊരിയ ശേഷമാണ് മോഷണം നടത്തിയത്. കടകളിലെ സി.സി.ടിവി ക്യാമറകൾ തിരിച്ചു വെച്ച ശേഷമാണ് മോഷണം നടത്തിയിരിക്കുന്നത്. എന്നാൽ, മോഷ്ടാവിന്റെ ദൃശ്യം സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരുമാസം മുമ്പ് പഞ്ചായത്തിലെ വെട്ടിമൂട്ടിലും മലഞ്ചരക്ക് ഉൾപ്പെടെയുള്ളവ മോഷണം പോയിരുന്നു.
തിരുമാറാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മോഷണം വ്യാപകമാകുന്ന സാഹചര്യത്തിൽ പൊലീസ് പെട്രോളിംഗ് ഊർജ്ജിതമാക്കണം
എം. എം ജോർജ്
വൈസ് പ്രസിഡന്റ്
ഗ്രാമപഞ്ചായത്ത്
Source link