എൻ്റെ അഴകൻമാർക്ക് ജന്മദിനാശംസകൾ; ചിത്രങ്ങൾ പങ്കുവച്ച് നയൻ‌താര

എൻ്റെ അഴകൻമാർക്ക് ജന്മദിനാശംസകൾ; ചിത്രങ്ങൾ പങ്കുവച്ച് നയൻ‌താര

എൻ്റെ അഴകൻമാർക്ക് ജന്മദിനാശംസകൾ; ചിത്രങ്ങൾ പങ്കുവച്ച് നയൻ‌താര

മനോരമ ലേഖിക

Published: September 27 , 2024 11:33 AM IST

1 minute Read

മക്കളായ ഉയിരിനും ഉലഗിനും സ്നേഹത്തിൽ ചാലിച്ച പിറന്നാൾ ആശംസയുമായി നയൻതാരയും ഭർത്താവ് വിഘ്‌നേശ് ശിവനും.  ഇരട്ടക്കുട്ടികൾക്ക്  ഉയിർ ഉലഗ് എന്ന് പേരിട്ടപ്പോൾ അവർ തന്റെ ജീവനും ലോകവും ആയി മാറണമെന്ന് ആഗ്രഹിച്ചെന്നും അവർ അങ്ങനെ തന്നെയാണ് പെരുമാറുന്നതെന്നും വിഘ്‌നേശ് ശിവൻ കുറിച്ചു.  തന്റെ ജീവിതത്തിൽ മക്കളോടുള്ള കുഞ്ഞു നിമിഷങ്ങളിൽ മാത്രമാണ് യഥാർത്ഥത്തിൽ ജീവിച്ചതുപോലെ തോന്നുന്നതെന്ന് നയൻതാര കുറിച്ചു.  തന്റെ ജീവിതവും ലോകവും പ്രണയവും ശക്തിയും എല്ലാം കുഞ്ഞുങ്ങളാണെന്നും അവർക്ക് പ്രപഞ്ചത്തിലെ എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നും നയൻതാര സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.  മക്കളോടൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നയൻതാരയും വിഘ്‌നേശ് ശിവനും കുട്ടികൾക്ക് പിറന്നാൾ ആശംസ നേർന്നത്.  2022 സെപ്റ്റംബർ 26 നാണു നയൻ താര വിഘ്‌നേശ് ദമ്പതിമാർക്ക് വാടക ഗര്ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്നത്.
“ഞാൻ നിങ്ങൾക്ക് ഉയിർ  ഉലഗ് എന്ന് പേരിട്ടപ്പോൾ നിങ്ങൾ രണ്ടുപേരും എൻ്റെ ജീവനും ലോകവും ആവണമെന്ന് ഞാൻ ആഗ്രഹിച്ചു.  ശരിക്കും അങ്ങനെ തന്നെയാണ് നിങ്ങൾ എനിക്ക് തോന്നിപ്പിച്ചതും.  എൻ്റെ കുഞ്ഞുമക്കൾക്ക് രണ്ടുവയസ്സ് തികയുന്ന ഈ സന്ദർഭത്തിൽ നിങ്ങളോടുള്ള അതിരറ്റ സ്നേഹം ഞാൻ പങ്കുവയ്ക്കുകയാണ്.  അമ്മയും അപ്പയും നമ്മുടെ മുഴുവൻ കുടുംബവും ജീവിതത്തിൽ മറ്റൊരിക്കലും ഇത്രയും സന്തോഷിച്ചിട്ടില്ല.  നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന സന്തോഷവും സ്നേഹവും കാണുമ്പോൾ ദൈവത്തിന് ഞങ്ങളോട് വളരെയധികം സ്നേഹമുണ്ടെന്നും ഞങ്ങളെ അദ്ദേഹം കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുകയാണെന്നും വെളിപ്പെട്ടിരിക്കുകയാണ്.  നിങ്ങളും വളരെയധികം അനുഗ്രഹിക്കപ്പെട്ടവരാണെന്ന് ഞാൻ മനസിലാക്കുന്നു.  ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളോടും ഒപ്പം ഈ പ്രപഞ്ചത്തിലെ എല്ലാ സ്നേഹത്തോടും കൂടി എന്റെ ഉയിരിനും ഉലഗിനും ജന്മദിനാശംസ നേരുന്നു.  നിങ്ങളെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു.” വിഘ്‌നേശ് കുറിച്ചു. 

“എൻ്റെ അഴകൻമാർക്ക് ജന്മദിനാശംസകൾ.  നിങ്ങളോടൊപ്പം ചിലവഴിക്കുന്ന ഓരോ സെക്കൻഡും എനിക്ക് തോന്നുന്നത് ഞാൻ ആ കുഞ്ഞു നിമിഷം മാത്രമാണ് ജീവിതകാലം മുഴുവൻ ജീവിച്ചത് എന്നാണ്.  എന്റെ പ്രണയവും ജീവിതവും മാസ്മരികതയും ശക്തിയും എല്ലാം നിങ്ങളാണ്.  ഈ മായാലോകം എനിക്ക് നൽകിയതിന് നന്ദി. എൻ്റെ പ്രിയപ്പെട്ട ഉയിരും ഉലഗും അറിയാൻ, ഞാൻ നിങ്ങളെ രണ്ടുപേരെയും എൻ്റെ ഹൃദയം കൊണ്ടും ആത്മാവുകൊണ്ടും സ്നേഹിക്കുന്നു.  ഈ പ്രപഞ്ചത്തിലെ എല്ലാ നന്മകളും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.  അമ്മയും അപ്പയും നിങ്ങളെ അതിരുകളില്ലാതെ സ്നേഹിക്കുന്നു.” നയൻ താര കുറിച്ചു.

English Summary:
Birthday wishes to my handsome ones; Nayanthara shares pictures

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie mo-entertainment-common-tamilmovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nayanthara 4vobav41et231cfsflu09fpt0v mo-entertainment-movie-vigneshshivan


Source link
Exit mobile version