ഗുരുവായൂർ: ക്ഷേത്രത്തിൽ റെക്കാഡ് വിവാഹം നടന്ന ഇന്നലെ ദർശനത്തിന് ഭക്തർ കുറഞ്ഞു. പുലർച്ചെ മുതൽ ദർശനത്തിന് തിരക്ക് കുറവായിരുന്നു. ഞായറാഴ്ചകളിൽ ക്യൂ കോപ്ലക്‌സും നടപ്പന്തലും ദർശനത്തിന് നിൽക്കുന്ന ഭക്തരാൽ നിറഞ്ഞുകവിയുകയാണ് പതിവ്. എന്നാൽ ഇന്നലെ ദർശനത്തിനുള്ള വരിയിൽ ആരുമുണ്ടായില്ല. വിവാഹത്തിരക്കേറിയ വാർത്ത പ്രചരിച്ചതിനാൽ ദർശനത്തിന് തിരക്കുണ്ടാകുമെന്ന ആശങ്കയിലാകാം ഭക്തരെത്താതിരുന്നത്.
പ്രസാദ ഊട്ടിനും ആളില്ല
ക്ഷേത്രത്തിൽ പ്രസാദ ഊട്ട് കഴിക്കാനും ഭക്തർ കുറവായിരുന്നു. ഇതേതുടർന്ന് പ്രസാദ ഊട്ട് നടക്കുന്ന വിവരം ക്ഷേത്രത്തിൽ മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു. ക്ഷേത്രത്തിൽ 334 വിവാഹം നടന്നെങ്കിലും നഗരസഭയിൽ രജിസ്റ്റർ ചെയ്തത് എട്ടെണ്ണം മാത്രം. റെക്കാഡ് വിവാഹം നടക്കുന്നതിനാൽ രജിസ്റ്റർ ചെയ്യാനായി നഗരസഭ ഓഫീസിൽ പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. പക്ഷേ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
Source link