തിരുവനന്തപുരം:പി.വി.അൻവറുമായി ബന്ധപ്പെട്ട വിവാദം ഇടതു മുന്നണിയിലെ ആഭ്യന്തര പ്രശ്നമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു
. അൻവർ 20 തവണ വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രി വീണ്ടും നടത്തരുതെന്ന് അഭ്യർത്ഥിച്ചത്. എം.എൽ.എയെ മുൻനിറുത്തി മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മിൽ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി വിശ്വസിക്കുന്നു. അവർക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എ.ഡി.ജി.പിയെയും പൊളിറ്റിക്കൽ സെക്രട്ടറിയെയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എ.ഡി.ജി.പി തൃശൂർ പൂരം കലക്കിയത്. അതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണം പ്രഹസനമായിരുന്നു. പൂരം കലക്കിയതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് കമ്മിഷണർ തയാറാക്കിയ പ്ലാൻ മാറ്റി,കലക്കാനുള്ള പുതിയ പ്ലാൻ എ.ഡി.ജി.പി നൽകി.
നാല് ഗുരുതര അന്വേഷണങ്ങൾ നേരിടുന്ന എ.ഡി.ജി.പിയോട് മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്? മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളൊക്കെ എ.ഡി.ജി.പി ചെയ്തതാണ് കാരണം. എ.ഡി.ജി.പിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. . മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഡി.ജി.പി പറഞ്ഞാൽ എ.ഡി.ജി.പിയോ എ.ഡി.ജി.പിമാർ പറഞ്ഞാൽ എസ്.പിമാരോ കേൾക്കില്ല.
Source link