KERALAMLATEST NEWS

മുഖ്യമന്ത്രി സൂര്യതേജസ്: ടി.പി.രാമകൃഷ്ണൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന സൂര്യതേജസാണെന്നും,. കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണെന്നും ആർക്കും കെടുത്താനാകില്ലെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. പി.വി.അൻവർ എം.എൽ.എ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
. അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണ്. അൻവർ ശത്രുക്കളുടെ കൈയിൽ കളിക്കുകയാണ്. അൻവറിന്റെ ചെയ്തികൾ തെറ്റാണ്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് നേടിയ അംഗീകാരമാണ്. മുഖ്യമന്ത്രി ചതിച്ചെന്നത് അടിസ്ഥാനരഹിതമാണ്. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന. അൻവർ നിലപാട് തിരുത്തണം. അൻവർ സ്വതന്ത്ര എം.എൽ.എയാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയായ രീതിയല്ലെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.


Source link

Related Articles

Back to top button