KERALAMLATEST NEWS

അൻവറിന്റെ നോട്ടം യു.ഡി.എഫിലേക്കെന്ന് സൂചന

നിയമസഭയിൽ നടുപക്ഷത്തെന്ന്

മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് വിട്ട പി.വി.അൻവർ ഇടത്തും വലത്തുമല്ല നിയമസഭയിൽ നടുപക്ഷത്ത് ഇരിക്കുമെന്ന് വ്യക്തമാക്കുമ്പോഴും നോട്ടും യു.ഡി.എഫെന്ന് സൂചന.

സി.പി.എമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നറിയിച്ച അൻവർ ഞായറോ,​ തിങ്കളോ നിലമ്പൂരിൽ തന്റെ അനുയായികളുടെ പൊതുസമ്മേളനം വിളിച്ച് തുടർപദ്ധതികളും നയവും വ്യക്തമാക്കും. സി.പി.എമ്മിനെ കൈവിടുമ്പോഴും താൻ പോരാടിയത് സഖാക്കൾക്ക് വേണ്ടിയാണെന്ന് നിരന്തരം ആവർത്തിച്ച അൻവർ നിലമ്പൂരിലെ സി.പി.എം പ്രവർത്തകരിൽ ഒരുവിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ചില പ്രാദേശിക നേതാക്കളുടെ രഹസ്യ പിന്തുണയുമുണ്ട്. പുതിയ പാർട്ടി രൂപീകരിക്കുന്നതിനോ കോൺഗ്രസിലെ പ്രവേശനത്തിനോ ആണ് അൻവർ ശ്രമിക്കുന്നത്. കെ.ടി.ജലീൽ ഉൾപ്പെടെ അതൃപ്തരെയും കൂട്ടിപ്പിടിക്കാൻ നീക്കമുണ്ട്. അടുത്തിടെയായി സി.പി.എം നേതൃത്വത്തോട് അകൽച്ചയിലാണ് .ജലീൽ. സി.പി.എം പലഘട്ടങ്ങളിൽ സ്വതന്ത്ര പരീക്ഷണം നടത്തിയവരുടെ കൂട്ടായ്മയായി പാർട്ടി മാറിയേക്കാം. നിലമ്പൂ‌ർ സീറ്റ് മോഹിക്കുന്ന ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്,​ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ നിലപാട് അൻവറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ നിർണ്ണായകം. വണ്ടൂരും നിലമ്പൂരും അല്ലാതെ കോൺഗ്രസിന് വിജയസാദ്ധ്യതയുള്ള നിയോജക മണ്ഡലം മലപ്പുറത്തില്ല.

ലീഗിന് അൻവറിനോട് മമതയോ എതിർപ്പോയില്ല. സ‌ർക്കാരിനെതിരെ അൻവർ തുറന്നിട്ട സാഹചര്യം പരമാവധി അവസരമാക്കണമെന്നാണ് ലീഗിന്റെ നിലപാട്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം നടത്തിയ വാർത്താസമ്മേളനത്തിൽ ഗാന്ധി കുടുംബത്തെ അൻവർ പുകഴ്ത്തിയിട്ടുണ്ട്. രാഹുൽഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അൻവർ വിശദീകരിച്ചു. അൻവർ പറഞ്ഞത് രാഷ്ട്രീയ യാഥാർത്ഥ്യമാണെന്നും,​ അറിഞ്ഞുകൊണ്ട് വേട്ടയാടാൻ വിട്ടുകൊടുക്കില്ലെന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഇന്നലെ പറഞ്ഞത്.

ജന പിന്തുണയുള്ള നേതാക്കൾ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് അൻവർ പറഞ്ഞഉ.. പേര് പറയാൻ ഒരു ബുക്ക് വേണ്ടി വരും. . പാർലമെന്ററി പാർട്ടി യോഗം നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമാണ്. യോഗത്തിൽ പങ്കെടുക്കില്ല. പാർട്ടി പ്രവർത്തകരിലും കോടതിയിലുമാണ് തന്റെ വിശ്വാസം. ഡി.വൈ.എഫ്‌.ഐക്കാരൊക്കെ ഇപ്പോഴും പൊതിച്ചോറ് കൊടുക്കുകയാണ്. അവർ തന്നോടൊപ്പം ഉണ്ടാകുമെന്നും അൻവർ പറഞ്ഞു.


Source link

Related Articles

Back to top button