KERALAMLATEST NEWS
പരിശോധിച്ച് തീരുമാനം: എം.വി. ഗോവിന്ദൻ
ന്യൂഡൽഹി: എൽ.ഡി.എഫ് നിലപാടുകളിൽ നിന്ന് വ്യതിചലിച്ചുള്ള പ്രതികരണമാണ് അൻവർ നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങൾ പറഞ്ഞതായാണ് അറിഞ്ഞത്. പി.ബി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്കുള്ള യാത്രാമധ്യേയാണ് അൻവറിന്റെ പ്രസ്‌താവനകൾ വന്നത്. അതിനാൽ വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ തീരുമാനം പാർട്ടി കൈക്കൊള്ളും. വലതുപക്ഷ മാദ്ധ്യമങ്ങളുംപ്രതിപക്ഷവും നടത്തുന്ന പാർട്ടി വിരുദ്ധ നിലപാട് പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയതാണ്. അതിനാൽ പാർട്ടി വ്യക്തമായ നിലപാട് സ്വീകരിക്കും. ഇന്ന് വിശദമായി പ്രതികരിക്കും.
Source link