KERALAMLATEST NEWS
അൻവറിന്റെ ആരോപണം: മുഖ്യമന്ത്രിക്ക് മൗനം

ആലുവ: പി.വി. അൻവർ എം.എൽ.എയുടെ പുതിയ ആരോപണങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ പാലസിൽ വച്ചാണ് മാദ്ധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞത്. വൈകിട്ട് അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളന സെമിനാറിൽ പങ്കെടുത്ത ശേഷം ആറരയോടെ മുഖ്യമന്ത്രി പാലസിൽ എത്തിയിരുന്നു. ഡൽഹിക്ക് പോകുന്നതിനായി ഏഴരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ മാദ്ധ്യമ പ്രവർത്തകർ പ്രതികരണം തേടിയെങ്കിലും ഒന്നും മിണ്ടാതെ കാറിൽ യാത്രയായി.
Source link