ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഭക്ഷ്യയെണ്ണ എന്ന സ്ഥാനം പാം ഓയിലിന് നഷ്ടപ്പെട്ടുവെന്നു റിപ്പോർട്ട്. ഉത്പാദനം കുറഞ്ഞതും ഇതിനു പകരമായുള്ള എണ്ണ സമൃദ്ധമായി വിതരണം ചെയ്യുന്നതുമാണ് കാരണം. 2022 നവംബറിൽ സോയോയിനെക്കാൾ ഒരു ടണ്ണിന് 782 ഡോളർ ഡിസ്കൗണ്ടിൽ വ്യാപാരം നടത്തിയിരുന്ന പാം ഓയിലിന് ഇപ്പോൾ വിലയേറിയിരിക്കുകയാണ്. സോയ, സൂര്യകാന്തി, കടുക് എന്നിവയെ അപേക്ഷിച്ചുനോക്കിയാൽ വർഷം മുഴുവൻ എണ്ണപ്പനയിൽനിന്ന് വിളവെടുക്കാവുന്നതാണ്. കുറഞ്ഞ ഭൂവിസ്തൃതി മതി എന്നതുമാണു പാമിനെ മറ്റു വിളകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇതെല്ലാം തന്നെ പാം ഓയിലിന്റെ വിലക്കുറവിനു കാരണമാക്കിയിരുന്നു. വില വർധനവിനു കാരണം ഇപ്പോൾ ഇന്തോനേഷ്യയിലും മലേഷ്യയിലുമുള്ള എണ്ണപ്പന ത്തോട്ടങ്ങൾ പ്രതിസന്ധി നേരിടുകയാണ്. ലോകത്തിലെ പാമോയിലിന്റെ 85 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നാണ്. ചെറുകിട കർഷകർ പ്രായമേറിയ മരങ്ങൾ വെട്ടിക്കളയാൻ വിമുഖത കാട്ടുകയാണ്. പുതിയ തൈകൾ വച്ചുപിടിപ്പിച്ച് അതിൽനിന്ന് ഫലം നൽകാൻ അഞ്ചോ ആറോ വർഷമെടുക്കുമെന്നതാണു കാരണം. അതേസമയം, സോയാബീൻസിന് ആറുമാസം മാത്രമേ വേണ്ടിവരികയുള്ളൂ. ഈ വർഷം പാം ഓയിലിന് 10 ശതമാനം വിലവർധനവുണ്ടായപ്പോൾ സോയാബീൻ ഓയിലിന് വിലയിൽ ഒന്പത് ശതമാനം ഇടിവാണുണ്ടായത്.
ഉടനെ പകരക്കാരില്ല എന്നിരുന്നാലും സമീപ ഭാവിയിൽ വലിയ മാറ്റങ്ങൾ പാമോയിലിന്റെ സ്ഥാനത്തിന് ഉണ്ടാകാൻ സാധ്യതയില്ലെന്നാണു വിലയിരുത്തൽ. പാമോയിലിന് സ്വന്തമായുള്ള ധാരാളം പ്രത്യേകതകൾ പല മേഖലകൾക്കും അതിനെ പ്രിയങ്കരമാക്കുന്നുണ്ട്. ഇന്ത്യയിലെ മിഠായി നിർമാതാക്കൾ, ഹോട്ടലുടമകൾ, റസ്റ്ററന്റുകൾ എന്നിവർ ഉടനെ മറ്റൊരു പകരക്കാരനെ തേടിപ്പോകാനിടയില്ല. എന്നാൽ വീടുകളിലെ ഉപയോഗം പാം ഓയിലിന്റെ പകരക്കാരനിലേക്കു മാറിയേക്കും. മനുഷ്യരുടെയും മൃഗങ്ങളുടെയും ആഹാര സാധനങ്ങൾ മുതൽ സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനു വരെ പാം ഓയിൽ കൂടിയേ തീരൂ. ചില രാജ്യങ്ങൾ ഇതിനെ ബയോ ഫ്യുവലായും മാറ്റിയെടുക്കുന്നുണ്ട്.

Source link