പാം ഓയിൽ ഇറക്കുമതി റദ്ദാക്കി ഇന്ത്യൻ റിഫൈനറികൾ
മുംബൈ: ഇന്ത്യൻ റിഫൈനറികൾ പാം ഓയിൽ ഇറക്കുമതി റദ്ദാക്കി.ഇറക്കുമതി തീരുവ ഉയർത്താനുള്ള കേന്ദ്ര നീക്കത്തെത്തുടർന്നാണ് 1,00,000 ടണ്‍ പാം ഓയിൽ ഓർഡറുകളാണ് റദ്ദാക്കിയത്. ഒക്ടോബറിനും ഡിസംബറിനുമിടയിൽ ഡെലിവറി ചെയ്യുന്നതിനായി നൽകിയിരുന്ന ഓർഡറുകളായിരുന്നു ഇത്. മലേഷ്യൻ പാം ഓയിൽ ഫ്യൂച്ചറുകൾ രണ്ടു മാസത്തിനുള്ളിൽ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചിരുന്നു. ഇതിനെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യ ഇറക്കുമതി ഓർഡറുകൾ റദ്ദാക്കുകയായിരുന്നു. ഇന്ത്യ ഒരു മാസം ശരാശരി 7,50,000 ടണ്‍ പാം ഓയിലാണ് ഇറക്കുമതി ചെയ്യുന്നത്. 1,00,000 ടണ്‍ റദ്ദാക്കിയതോടെ ഒരു മാസം ഇറക്കുമതി ചെയ്യുന്നതിൽ 13.3 ശതമാനത്തെയാണ് ബാധിച്ചിരിക്കുന്നത്. ഇന്ത്യ പ്രധാനമായും മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽനിന്നാണ് പാം ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യൻ റദ്ദാക്കലുകൾ മലേഷ്യൻ പാം ഓയിൽ വിലയിലെ കുതിപ്പിന് വിരാമമിടുമെന്ന് വിപണി കരുതുന്നു. കൂടാതെ ചില റിഫൈനറികൾ സോയോയിലിലേക്കു തിരിഞ്ഞതോടെ ഇതിന്റെ വിലയിലും മാറ്റമുണ്ടാക്കിയേക്കും.
ഇറക്കുമതി തീരുവ ഇല്ലാതിരുന്ന അസംസ്കൃതവും സംസ്കരിച്ചതുമായ ഭക്ഷ്യ എണ്ണകളുടെ തീരുവ ഈ മാസം 20 ശതമാനമായി ഉയർത്തിയിരുന്നു. പാം ഓയിൽ, സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ എന്നീ മൂന്ന് എണ്ണകളും ഇന്ത്യയുടെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് സെസ്, സോഷ്യൽ വെൽഫെയർ സർചാർജ് എന്നിവയ്ക്ക് വിധേയമായതിനാൽ, മൂന്ന് എണ്ണകളുടെയും മൊത്തം ഇറക്കുമതി തീരുവ 5.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായി വർധിച്ചു. ശുദ്ധീകരിച്ച പാം, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവ 12.5 ശതമാനത്തിൽ നിന്ന് 32.5 ശതമാനമായും വർധിപ്പിച്ചിരുന്നു. ശുദ്ധീകരിച്ച എണ്ണകൾക്ക് 35.75 ശതമാനം നികുതി നിരക്ക് ബാധകമാണ്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഉയർത്തിയതിനു പിന്നാലെ വിപണി സാഹചര്യത്തിനനുസരിച്ച് നികുതി ഘടനയിൽ മാറ്റം വരുത്താനാണ് സർക്കാർ നീക്കം. പ്രാദേശികമായി ഉത്പാദിപ്പിച്ച എണ്ണകൾക്ക് ഇറക്കുമതി ഇനങ്ങൾ ഭീഷണി ആകില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Source link