CINEMA

മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ; ടൊവിനോയെ പ്രശംസിച്ച് ജൂഡ് ആന്തണി

മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ; ടൊവിനോയെ പ്രശംസിച്ച് ജൂഡ് ആന്തണി | Jude Anthany ARM

മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ; ടൊവിനോയെ പ്രശംസിച്ച് ജൂഡ് ആന്തണി

മനോരമ ലേഖകൻ

Published: September 26 , 2024 01:55 PM IST

1 minute Read

ജൂഡ് ആന്തണി, ടൊവിനോ തോമസ്

‘അജയന്റെ രണ്ടാം മോഷണം’ സിനിമയെയും ടൊവിനോ തോമസിനെയും പ്രകീർത്തിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഇന്നു നമുക്കുള്ളതിൽ വച്ച് ഏറ്റവും ഏറ്റവും കഠിനാധ്വാനിയായ നടനാണ് ടൊവിനോയെന്നും മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ ആണ് അദ്ദേഹമെന്നും ജൂഡ് പറയുന്നു.
‘‘ഒരു നടൻ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാൻ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യൻ.

മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ എന്ന് വേണമെങ്കിൽ പറയാം. അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടൊവി എടുക്കുന്നുണ്ട്. 

ഇന്നു നമുക്കുള്ളതിൽ വച്ച് ഏറ്റവും ഏറ്റവും കഠിനാധ്വാനിയായ നടൻ. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാർഥതയുമാണ്.

ഇന്നലെ ‘അജയന്റെ രണ്ടാം മോഷണം’ കണ്ടപ്പോഴും ഞാൻ ആ പാഷനേറ്റ് ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ്. അഭിനന്ദനങ്ങൾ ടീം ‘എആർഎം’.’’–ജൂഡിന്റെ വാക്കുകൾ.

English Summary:
Jude Anthany Joseph Praises ARM Movie

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 369epq4jb1k2jnf9553e2uiqn2 mo-entertainment-movie-tovinothomas mo-entertainment-movie-judeanthanyjoseph f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button