CINEMA

സൂര്യയ്ക്കും കാർത്തിക്കും ഒപ്പം ടൊവീനോ; ഒരമ്മ പെറ്റ അളിയന്മാരെന്ന് സുരഭി

സൂര്യയ്ക്കും കാർത്തിക്കും ഒപ്പം ടൊവീനോ; ഒരമ്മ പെറ്റ അളിയന്മാരെന്ന് സുരഭി | Tovino Meets Suriya and Karthi

സൂര്യയ്ക്കും കാർത്തിക്കും ഒപ്പം ടൊവീനോ; ഒരമ്മ പെറ്റ അളിയന്മാരെന്ന് സുരഭി

മനോരമ ലേഖിക

Published: September 26 , 2024 02:50 PM IST

1 minute Read

സൂര്യയെയും കാർത്തിയെയും സന്ദർശിച്ച് ടൊവീനോ തോമസ്. ഇരുതാരങ്ങൾക്കും നടുവിൽ നിൽക്കുന്ന ചിത്രം ടൊവീനോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ചിത്രത്തിനൊപ്പം ടൊവീനോ പങ്കുവച്ച കുറിപ്പും ആരാധകശ്രദ്ധ നേടി. നടൻ ആകാൻ ആഗ്രഹിച്ചു നടന്ന നാളുകളിൽ സൂര്യയും കാർത്തിയും വലിയ പ്രചോദനമായിരുന്നുവെന്ന് ടൊവീനോ കുറിച്ചു. 
ടൊവീനോയുടെ വാക്കുകൾ: “ഒരു നടനാകാൻ ആഗ്രഹിച്ചു നടന്ന വർഷങ്ങളിൽ, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളിൽ പ്രചോദനം നൽകിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഈ രണ്ടു പേരുടെ നടുവിൽ ഇന്ന് നിൽക്കുമ്പോൾ, എന്റെ യാത്രയിൽ അവർ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂർവം ഓർക്കാൻ ആഗ്രഹിക്കുന്നു. സൂര്യയെയും കാർത്തിയെയും നേരിട്ടു കണ്ട് കുറച്ചു സമയം ചിലവഴിക്കാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം. ഒപ്പം നാളെ റിലീസ് ചെയ്യാനിരിക്കുന്ന കാർത്തിയുടെ മെയ്യഴകന് ഹൃദയം നിറഞ്ഞ ആശംസകൾ!”

സൂര്യയും കാർത്തിയും ടൊവീനോയും ഒരുമിച്ചു നിൽക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തു. ‘റോളക്സ്, മണിയൻ, ഡില്ലി’ എന്നായിരുന്നു ഒരു ആരാധകൻ ചിത്രത്തിന് നൽകിയ കമന്റ്. മൂന്നു പേരുടെയും ലുക്കുകളിലെ സാമ്യതയെക്കുറിച്ചായിരുന്നു നടി സുരഭി ലക്ഷ്മിയുടെ രസകരമായ പ്രതികരണം. ‘ഒരമ്മ പെറ്റ അളിയന്മാരാണെന്നേ പറയൂ,’ സുരഭി കുറിച്ചു. ഈ മൂവർസംഘത്തിന്റെ കൂടിക്കാഴ്ച എന്തോ വലുത് സംഭവിക്കാൻ പോകുന്നതിന്റെ ലക്ഷണമാണെന്നും ചിലർ കമന്റ് ചെയ്തു. 

English Summary:
Tovino Thomas meets his idols, Suriya and Karthi, sparking collaboration rumors and sending fans into a frenzy! See the photo and Surabhi Lakshmi’s hilarious reaction.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-karthi mo-entertainment-movie-tovinothomas f3uk329jlig71d4nk9o6qq7b4-list 60uedn1jav5nrqoksnpr757r3k mo-entertainment-movie-suriya mo-entertainment-movie-surabhi-lakshmi


Source link

Related Articles

Back to top button