പുതിയ മാസത്തിലേയ്ക്ക്, അതായത് 2024 ഒക്ടോബറിലേയ്ക്ക് കടക്കാന്‍ അധികം ദിവസങ്ങളില്ല. ഓരോ മാസവും നല്ലതായിരിയ്ക്കണമേയെന്ന പ്രാര്‍ത്ഥനയോടെയാണ് നാം കടക്കുന്നത്. ചില പ്രത്യേക നാളുകാര്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ ശുക്രന്‍ വരാന്‍ പോകുന്നുവെന്ന് പറയാം. ഏതെല്ലാം നക്ഷത്രക്കാരാണ് ഇതില്‍ പെടുന്നതെന്നറിയാം. ഇവര്‍ ഉള്ള വീട്ടില്‍ പോലും ഐശ്വര്യം നിറയുമെന്നാണ് ജ്യോതിഷം പറയുന്നത്.പുണര്‍തംഇതില്‍ ആദ്യത്തേത് പുണര്‍തം നക്ഷത്രമാണ്. ഇവരുടെ ജീവിതത്തില്‍ മനസിന് കട്ടിയുള്ള ദിവസങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിയ്ക്കുന്നത്. ജ്യോതിഷവശാല്‍ നല്ല സമയമാണെങ്കിലും ഇത് അനുഭവിയ്ക്കാന്‍ യോഗമില്ലാത്ത അവസ്ഥയാണ് ഇതുവരെയുള്ളത്. ഇത്തരം പ്രശ്‌നങ്ങളും തടസങ്ങളും വിഷമങ്ങളും ഒക്ടോബര്‍ 1 മുതല്‍ മാറുന്നു. ശുക്രഭഗവാന്റെയും മഹാദേവന്റെയും അനുഗ്രഹമുള്ളതിനാല്‍ ജീവിതം വച്ചടി വച്ചടി ഉയരും. മനസില്‍ ആഗ്രഹിയ്ക്കുന്നത് നടന്നു കിട്ടും.ആയില്യം നാളുകാര്‍ക്ക് ജീവിതത്തില്‍ ചില അദ്ഭുതങ്ങള്‍ സംഭവിയ്ക്കാന്‍ പോകുന്നു. നിങ്ങള്‍ നിനച്ചിരിയ്ക്കാതെ തന്നെ ജീവിതത്തിലേയ്ക്ക് ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാകുന്ന സമയമാണ് ഇത്. ഇതുവരെ മുന്നോട്ടു പോകാന്‍ അനുഭവിച്ച ദുരിതവും കഷ്ടപ്പാടും മാറുന്ന സമയമാണ് വരുന്നത്. ജീവിതത്തില്‍ അനുഭവിച്ചു കൊണ്ടിരിയ്ക്കുന്ന ദുരിതവും മറ്റും മാറുന്ന സമയമാണ്.മൂലംമൂലം അടുത്ത നാളാണ്. തങ്ങളേക്കാള്‍ കഴിവില്ലാത്തവര്‍ പോലും ഉയര്‍ച്ച കാണുന്നത് കാണാനുള്ള യോഗം ഇവര്‍ക്കുണ്ട്. ഇവര്‍ക്കാകട്ടെ ഉയര്‍ച്ചയില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയും. ഇതിന് ഒരു പരിഹാരം ഉണ്ടാകുകയാണ്. നിങ്ങളുടെ ശത്രുക്കള്‍ വരെ നിങ്ങളെ വാഴ്ത്തുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. ഇവര്‍ ഉള്ള വീട്ടില്‍ തന്നെ സൗഭാഗ്യവും സന്തോഷവും ഉയര്‍ച്ചയും കൈവരും.തിരുവോണം നക്ഷത്രക്കാര്‍ക്ക് പുറമേ നിന്ന് നോക്കുമ്പോള്‍ ഭാഗ്യമുണ്ടെന്ന് തോന്നും. എന്നാല്‍ ആ അവസ്ഥയാകില്ല, സ്വയം അവസ്ഥ. ആരോടും തങ്ങളുടെ കഷ്ടതകള്‍ പറഞ്ഞു നടക്കുന്നവര്‍ അല്ല കടങ്ങള്‍ നീങ്ങും. സാമ്പത്തിക ഉയര്‍ച്ചയുണ്ടാകും. ധനപരമായ ഏറെ നേട്ടങ്ങളുണ്ടാകും. ജീവിയ്ക്കാനുള്ള സമ്പാദ്യം ഉണ്ടാകും. ചതയം, ചിത്തിര അടുത്തത് ചതയം നക്ഷത്രമാണ്. ഭാഗ്യമില്ലാത്തത് കൊണ്ട് പലതും നഷ്ടപ്പെടുന്ന നാളുകാരാണ് ഇവര്‍. കപ്പിനും ചുണ്ടിനും ഇടയില്‍ കാര്യങ്ങള്‍ നഷ്ടപ്പെട്ട് പോകുന്നവരാണ് ഇവര്‍. ഇതോര്‍ത്ത് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നവര്‍. എന്നാല്‍ ഇവര്‍ക്ക് ഒ്‌ക്ടോബര്‍ മുതല്‍ സൗഭാഗ്യം വന്നുചേരുന്നു. സ്വപ്‌നങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്നത് സാധിയ്ക്കും. ഭഗവതിയുടെ വരമെന്നോണം ഇവര്‍ക്കുയര്‍ച്ചയുണ്ടാകും.അടുത്തത് ചിത്തിര നക്ഷത്രമാണ്. ഇവര്‍ ഐശ്വര്യക്കൊടുമുടിയില്‍ എത്തുന്ന അവസ്ഥയാണ് ഇനിയുള്ളത്. പല കാര്യങ്ങളും ഇവരുടെ മനസില്‍ നീറിയെരിയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കിടന്നാല്‍ പോലും ഉറക്കം വരാത്തത്ര ബുദ്ധിമുട്ടുകള്‍. ഇത്തരം അവസ്ഥകളില്‍ നിന്നുള്ള മാറ്റമാണ് വരുന്നത്. ഈശ്വരന്‍ ഇവരെ ഇരുകരങ്ങളും കൊണ്ട് അനുഗ്രഹിയ്ക്കുന്നു. നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിയ്ക്കുന്ന ദിവസങ്ങള്‍ ആണ് വരുന്നത്. വിജയങ്ങളും സാമ്പത്തിക ഉയര്‍ച്ചയും ഈ നാളിന് ഫലമായി പറയാം.നക്ഷത്രഫലംഉത്രട്ടാതിയാണ് അടുത്തത്. ഇവര്‍ക്ക് ജീവിതത്തില്‍ ഒക്ടോബര്‍ 1 മുതല്‍ ഇതിലും നല്ല സമയം വരാനില്ലെന്ന് വേണം, പറയാന്‍. ഇവര്‍ ഉള്ള വീട്ടില്‍ വരെ ഐശ്വര്യമുണ്ടാകും. ഇവര്‍ പൊതുവേ ഒറ്റയ്ക്ക് പടവെട്ടിപ്പോകുന്നവരാണ് ഇവര്‍. ഇവര്‍ക്ക് സൗഭാഗ്യം വരുന്നു. നന്മയുടെ, ഐശ്വര്യത്തിന്റെ, സൗഭാഗ്യത്തിന്റെ ദിനങ്ങളാണ് വരുന്നത്. ഇവര്‍ക്ക് ഐശ്വര്യത്തിന്റെ ദിവസങ്ങള്‍ വന്നുചേരുന്നു.
Source link