KERALAMLATEST NEWS
അഞ്ച് ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കുളത്തിൽ

കട്ടപ്പന: അഞ്ച് ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം വീടിന് പിന്നിലെ കുളത്തിൽ നിന്ന് കണ്ടെത്തി. കുന്നുംപുറത്ത് കെ.എൻ. ജിജിയുടെ (49) മൃതദേഹമാണ് കണ്ടെത്തിയത്. കട്ടപ്പന നഗരസഭ 28ാം വാർഡ് കൈരളിപടിയിലെ കുളത്തിൽ നിന്നാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്. തുടർന്ന് ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടന്നു വരുന്നതിനിടെയാണ് ജിജിയുടെ വീടിന്റെ പിൻവശത്തുള്ള കുളത്തിൽ നിന്ന് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കേളേജിലേക്ക് മാറ്റി. കട്ടപ്പന പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. രോഹിണിയാണ് ഭാര്യ. മക്കൾ: ജിതിൻ, ജിത്തു. രോഹിണിയും മൂത്തമകൻ ജിതിനും അബുദാബിയിലാണ്.
Source link