കേരള ഹെെക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ മധുകർ ജാംദാർ  സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്‌ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ നിതിൻ മധുകർ നേരത്തെ മുംബയ് ഹെെക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

കേരള ഹെെക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ മധുകർ ജാംദാറിനെ നിയമിക്കാനുള്ള നിർദ്ദേശം നേരത്തെ തന്നെ സുപ്രീംകോടതി കൊളീജിയം കേന്ദ്രത്തിന് നൽകിയിരുന്നു. എന്നാൽ കേന്ദ്രം തീരുമാനം വെെകിപ്പിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിൽ കേന്ദ്രം നേരത്തെ എതിർപ്പറിയിച്ചിരുന്നു. ഇതേ തുടർന്ന് മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങളിൽ കൊളീജിയം മാറ്റം വരുത്തി. കേരളത്തിലേക്കുള്ള നിയമനത്തിൽ മാറ്റം വേണ്ടെന്നായിരുന്നു തീരുമാനം.


Source link
Exit mobile version