വ്യോമാക്രമണം കടുത്തു; ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി പുതിന്‍


മോസ്‌കോ: റഷ്യയ്‌ക്കെതിരായ വ്യേമാക്രമണം യുക്രൈന്‍ കടുപ്പിച്ചതോടെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ആണവായുധങ്ങള്‍ തിരിച്ചു പ്രയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.കെ. നല്‍കിയ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയുടെ ഉള്‍മേഖലകളിലേക്കു പോലും യുക്രൈന്‍ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിന്റെ ആണവായുധ മുന്നറിയിപ്പ്.ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യയ്‌ക്കെതിരേ നടത്തുന്ന ഏതൊരു ആക്രമണത്തെയും സംയുക്ത ആക്രമണം ആയാണ് കണക്കാക്കുക, പുതിന്‍ വ്യക്തമാക്കി.


Source link

Exit mobile version