KERALAMLATEST NEWS

കേരളകൗമുദിയിൽ അക്ഷര വെളിച്ചം പകരാൻ പ്രഗത്ഭർ

തിരുവനന്തപുരം: കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷര വെളിച്ചം പകരാൻ കേരളകൗമുദി. കേരളകൗമുദിയും പേട്ട പുത്തൻകോവിൽ ഭഗവതി ക്ഷേത്രകമ്മിറ്റിയും സംയുക്തമായി നടത്തുന്ന വിദ്യാരംഭചടങ്ങിൽ ക്ഷേത്ര മേൽശാന്തി കണ്ണൻപോറ്റി,​ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ,​ ന്യൂറോ വിദഗ്ദ്ധൻ ഡോ. മാർത്താണ്ഡപിള്ള,​ ഭിന്നശേഷി മുൻ കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ,​ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും എഴുത്തുകാരനുമായ എം.ആ‍ർ. തമ്പാൻ എന്നിവർ ആചാര്യസ്ഥാനം വഹിക്കും.

വിജയദശമി ദിനമായ ഒക്‌ടോബർ 13നാണ് വിദ്യാരംഭം. വിദ്യാരംഭത്തിനെത്തുന്ന കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾക്ക് പുറമേ വിദ്യാരംഭം കുറിക്കുന്ന ഫോട്ടോയും സൗജന്യമായി നൽകും. കേരളകൗമുദിക്ക് സമീപം പുത്തൻകോവിൽ ഭഗവതി ക്ഷേത്രാങ്കണത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ. രജിസ്ട്രേഷൻ സമയം : രാവിലെ 9.30 മുതൽ 5.30 വരെ. ഫോൺ : 0471 – 7117000, 0471 – 7116986,


Source link

Related Articles

Back to top button