WORLD

ഇന്ത്യക്കാര്‍ ലെബനന്‍ വിടണം; അവിടെ തുടരുന്നവര്‍ അതീവജാഗ്രത പാലിക്കണം -ഇന്ത്യന്‍ എംബസി


ബയ്‌റുത്ത്: ഇസ്രയേലും ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ളസംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് ജാ​ഗ്രതാ നിർദേശം നൽകി ലെബനനിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി നിര്‍ദേശിച്ചു.സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്‍മാര്‍ ലെബനനലിലേക്ക് യാത്ര ചെയ്യരുത്. ലെബനനിലുള്ളവര്‍ രാജ്യം വിടണമെന്നും ഏതെങ്കിലും കാരണത്താല്‍ ലെബനനില്‍ തുടരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബെയ്‌റുത്തിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ലെബനനിൽ തുടരുന്നവർ യാത്രകള്‍ നിയന്ത്രിക്കാനും ബെയ്‌റുത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.


Source link

Related Articles

Back to top button